സ്വന്തം തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യുവില്‍ വിജയം നേടി റയല്‍ മാഡ്രിഡ്. സ്പാനിഷ് ലാലിഗയില്‍ ലെഗാനസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. റയലിനായി കിലിയന്‍ എംബാപ്പെ ഇരട്ടഗോളുകളുമായി തിളങ്ങി.
32-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി എംബാപ്പെ റയലിനെ ആദ്യം മുന്നിലെത്തിച്ചു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ലെഗാനസ് സമനില കണ്ടെത്തി. ഡീഗോ ഗാര്‍സ്യയാണ് ഗോള്‍ നേടിയത്. 41-ാം മിനിറ്റില്‍ ഡാനി റബ ലെഗാനസിന്റെ ലീഡ് ഇരട്ടിയാക്കിയതോടെ റയല്‍ ഞെട്ടി. ഇതോടെ ആദ്യ പകുതി 2–1ന് റയല്‍ പിന്നിലായി.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റയല്‍ സമനില നേടി. 47-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമാണ് ഗോള്‍ നേടിയത്. 76-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ എംബാപ്പെ വിജയ ഗോൾ നേടി. പോയിന്റ് പട്ടികയില്‍ 63 പോയിന്റോടെ റയല്‍ രണ്ടാമതാണ്.
മറ്റൊരു മത്സരത്തില്‍ ജിറോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്സലോണ തോല്പിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഇരട്ടഗോളുകള്‍ നേടി. 66 പോയിന്റോടെ ബാഴ്സ ഒന്നാമതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.