
17 കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡിൽ കോച്ചിങ് ക്ലാസിൽ നിന്നും മടങ്ങിയ യുവതിയെയാണ് ആക്രമിച്ചത്. ജതിൻ മംഗ്ല എന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം ബല്ലഭ്ഗഡിലെ ശ്യാം കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്. പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അക്രമം നടന്ന സ്ഥലത്ത് നിന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജതിൻ മംഗ്ല ഏറെ നാളായി പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നു എന്നാണ് വിവരം. എന്നാൽ പെൺകുട്ടി ഇയാളോട് സംസാരിക്കാൻ തയ്യാറായില്ല. ഇതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയെ കാത്തിരുന്ന ഇയാൾ തോക്കുമായെത്തി രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. പെൺകുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിടകൂടാനായി അന്വേഷണം നടക്കുകയാണെന്ന പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.