വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് മുഖത്ത് ആസിഡ് ഒഴിച്ചു. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ഗൗതമിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയെ ശല്ല്യം ചെയ്തിരുന്ന ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏപ്രില്‍ 29 ന് ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. പ്രണയം നിരസിച്ചതാണ് ഗണേഷിനെ പ്രകോപിപ്പിച്ചത്. ഗൗതമിയുടെ മാതാപിതാക്കള്‍ പാല്‍ വാങ്ങാന്‍ പോയ സമയം നോക്കി പ്രതി ഗൗതമിയുടെ വീട്ടിലെത്തുകയായിരുന്നു. യുവതിയെ കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം ആസിഡ് യുവതിയുടെ മുഖത്തൊഴിച്ചു. ഗുരുതര പരിക്കേറ്റ
ഗൗതമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.