23 February 2026, Monday

Related news

February 20, 2026
February 20, 2026
February 20, 2026
February 18, 2026
February 17, 2026
February 12, 2026
February 11, 2026
February 11, 2026
February 8, 2026
February 8, 2026

മരുമകളുടെയും ആണ്‍സുഹൃത്തിന്റെയും ബന്ധം ചോദ്യം ചെയ്തു; തമി‌ഴ്‌നാട്ടില്‍ ഭർതൃപിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി

Janayugom Webdesk
ചെന്നൈ
February 3, 2026 9:27 am

മരുമകളും ആണ്‍സുഹൃത്തും ചേർന്ന് നടുറോഡിൽ വച്ച് ഭർതൃപിതാവിനെ ജീവനോടെ തീകൊളുത്തി കൊന്നു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ എന്ന 64കാരനെയാണ് മരുമകളും കാമുകനും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്നത്. 

കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റതിനാല്‍ ചികിത്സയ്ക്കിടെയാണ് രാജേന്ദ്രൻ മരണപ്പെട്ടത്. രാജേന്ദ്രന്റെ മരുമകളായ ബി ജയപ്രിയയേയും ആണ്‍സുഹൃത്ത് ഡി മണികണ്ഠനേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ തമ്മിലുള്ള ബന്ധം രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബവഴക്കിന് കാരണമായി. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.