
എട്ടുവയസ്സുകാരിലെ ബലാത്സംഗം ചെയ്ത കേസില്‍ ബന്ധുവായ അന്‍പത്തിരണ്ടുകാരന് 97 വര്‍ഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതി ജഡ്‌ജി എഎം അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായാണ് 97 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.
കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിക്കുകയുംചെയ്തു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം. 2024 മാർച്ച് 31‑ന് വൈകുന്നേരമാണ് സംഭവം. വാഴക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. രാജൻബാബുവാണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ. സോമസുന്ദരൻ ഹാജരായി. പ്രോസിക്യൂഷൻ ലെയ്‌സൺ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എൻ. സൽമ പ്രോസിക്യൂഷനെ സഹായിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.