9 March 2026, Monday

Related news

March 9, 2026
March 7, 2026
March 4, 2026
February 25, 2026
February 20, 2026
February 8, 2026
February 6, 2026
January 27, 2026
January 24, 2026
January 19, 2026

വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് നീളും; റിവൈസിങ് കമ്മിറ്റി ചിത്രം ഇന്ന് കണ്ടില്ല

Janayugom Webdesk
ചെന്നൈ
March 9, 2026 2:40 pm

വിജയ് നായകനായ ചിത്രം ‘ജനനായകന്‍’ റിലീസ് നീളും. ചിത്രം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് കാണുമെന്നായിരുന്നു സിബിഎഫ്സി റിവൈസിങ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം റിവൈസിങ് കമ്മിറ്റി കണ്ടില്ല. സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യപ്രശ്‌നമുണ്ടായതിനെത്തുടർന്നാണ് നടപടികൾ മാറ്റിയത്. ഇന്ന് നിശ്ചയിച്ചിരുന്ന സ്ക്രീനിങ് അടക്കമുള്ള നടപടികള്‍ സുഗമമമായി നടന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് മേയ് മാസത്തില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്.

ഇന്ന് മുടങ്ങിയ സ്ക്രീനിങ് ഇനി എന്ന് നടക്കുമെന്ന് അറിവായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ചിത്രം സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കേണ്ടിയിരുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് ഇതുസംബന്ധിച്ച് നിർദേശം ലഭിച്ചിരുന്നു. രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന വിജയിയുടെ അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar