
മൂന്ന് ദിവസമായി വിറക്കുന്ന കേരളത്തിന് ഇനി ആശ്വാസം. തണുപ്പ് മാറി സാധാരണ താപനിലയിലേക്ക് എത്തുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. ഞായറാഴ്ച കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ താപനില സാധാരണയിലും കുറവായിരുന്നു. കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുനലൂരാണ്. ‑19.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 21 ഡിഗ്രി, തിരുവനന്തപുരം നഗരത്തിൽ 21.1 എന്നിങ്ങനെ രേഖപ്പെടുത്തി. ഡിറ്റ്‍വാ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ താത്കാലിക പ്രതിഭാസമാണിതെന്ന് അധികൃതര്‍ പറയുന്നത്. തെക്കൻ ജില്ലകളിൽ അന്തരീക്ഷത്തിലെ മൂടൽ പ്രത്യക്ഷമായിരുന്നു. മേഘാവൃതമായ ആകാശമായതിനാൽ സൂര്യപ്രകാശവും കുറവായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.