
ലഡാക്കിലെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന തടങ്കൽ ഉടനടി പിൻവലിക്കാനാണ് ഉത്തരവ്. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം.
ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ടും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കണമെന്നും ഉന്നയിച്ച് നടന്ന പ്രക്ഷോഭത്തിനിടെയാണ് വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള നടപടി. വാങ്ചുക്കിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ അദ്ദേഹത്തെ മോചിപ്പിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്. ലഡാക്കിന്റെ പ്രത്യേക അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരിൽ ഏറ്റവും പ്രമുഖനാണ് സോനം വാങ്ചുക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.