10 February 2026, Tuesday

Related news

February 10, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 3, 2026
January 31, 2026
January 31, 2026
January 30, 2026

ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസില്‍ സുപ്രീംകോടതിയുടെ സ്റ്റേ

Janayugom Webdesk
ന്യൂഡല്‍ഹി
October 9, 2023 7:08 pm

ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് വധശ്രമ കേസില്‍ കുറ്റക്കാരാനാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. ഫൈസലിന് എംപി സ്ഥാനം തിരികെ നല്‍കേണ്ടി വരും. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചക്ക് ശേഷം വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച പത്തു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് ഹൈക്കോടതി സ്റ്റേ നല്‍കാന്‍ തയാറായിരുന്നില്ല. 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് എന്‍സിപി നേതാവായ മുഹമ്മദ് ഫൈസലിനെതിരായ കേസ്.

Eng­lish Summary:Relief for Lak­shad­weep for­mer MP Muham­mad Faisal; Supreme Court stay in the attempt­ed mur­der case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.