21 January 2026, Wednesday

Related news

January 15, 2026
January 12, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
December 27, 2025
December 27, 2025
December 25, 2025
December 23, 2025

മോഡി റോഡ് ഷോയില്‍ മതന്യൂനപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് അവഗണന

Janayugom Webdesk
പാലക്കാട്
March 19, 2024 4:23 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ പാലക്കാട് നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അവഗണന. കാലിക്കറ്റ് സർവകലാശാലാ മുൻ വിസി കൂടിയായ ഡോ. അബ്ദുൾ സലാമിനെയാണ് റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം കയറ്റാതെ മാറ്റിനിർത്തിയത്.
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും പൊന്നാനിയിലെ സ്ഥാനാർത്ഥി നിവേദിതാ സുബ്രഹ്മണ്യനും മോഡിയുടെ ഇടതും വലതും നിലയുറപ്പിച്ചപ്പോളാണ് മുസ്ലിം സ്ഥാനാര്‍ത്ഥി അവഗണിക്കപ്പെട്ടത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

പാലക്കാട്ടെയും സമീപമണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികളെ റോഡ് ഷോയില്‍ അണിനിരത്തുമെന്നായിരുന്നു വിവരം. ഇതനുസരിച്ചുള്ള അറിയിപ്പ് പ്രകാരമാണ് അബ്ദുൾ സലാം എത്തിയത്. എന്നാല്‍ കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടെന്ന ന്യായം പറഞ്ഞ് അബ്ദുൾ സലാമിനെ ഒഴിവാക്കുകയായിരുന്നു. പാലക്കാട്, പൊന്നാനി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മോഡിക്കൊപ്പം വാഹനത്തില്‍ കയറുകയും ചെയ്തു. അതേസമയം വാഹനത്തിൽ കൂടുതൽ ആളുകൾ ഉള്ളതിനാലാണ് കയറാൻ കഴിയാതിരുന്നതെന്നും തനിക്ക് പരാതിയില്ലെന്നും അബ്ദുൽ സലാം പ്രതികരിച്ചു. 

Eng­lish Summary:Religious minor­i­ty can­di­date ignored in Modi road show
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.