21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

അവയവദാനത്തിന്‌ വിമുഖത ഏറുന്നു

എവിൻ പോൾ
കൊച്ചി
February 17, 2025 10:37 pm

അവയവദാനം മഹാദാനം എന്നാണെങ്കിലും കേരളത്തിൽ നിന്ന് മരണാനന്തരം അവയവം കൈമാറാൻ സന്നദ്ധത അറിയിക്കുന്നവരുടെ എണ്ണം കുറയുന്നതായി കണക്കുകൾ. കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ‌്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) കണക്കനുസരിച്ച് കഴിഞ്ഞ വർഷം നാൽപ്പതോളം അവയവം മാറ്റിവയ്ക്കല്‍ നടന്നെങ്കിലും കേരളത്തിൽ നിന്നുള്ള ആകെ ദാതാക്കളുടെ എണ്ണം 11 ആയിരുന്നു. 18 വയസ് കഴിഞ്ഞാൽ ആർക്കും നിയമപരമായി സ്വമേധയാ തങ്ങളുടെ അവയവങ്ങൾ മരണാനന്തരം ദാനം ചെയ്യുവാൻ സാധിക്കുമെന്നിരിക്കെയാണ് ഈ കുറവ്. 

കെ-സോട്ടോയുടെ കണക്ക് പ്രകാരം 2012 മുതൽ 2024 വരെ സംസ്ഥാനത്ത് കരൾ, വൃക്ക, ഹൃദയം മാറ്റിവയ്ക്കൽ ഉൾപ്പെടെ നടന്നിട്ടുള്ള 1086 അവയവം മാറ്റിവയ്ക്കലുകളിൽ കേരളത്തിൽ നിന്നുള്ള ആകെ ദാതാക്കളുടെ എണ്ണം 378 ആണ്. ഈ കാലയളവിൽ 686 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും 307 കരൾ മാറ്റിവയ്ക്കലുകളും 83 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നടന്നിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. അവയവം ദാനം ചെയ്യാൻ ആവശ്യത്തിന് ദാതാക്കളില്ലാത്തത് നിയമപരമല്ലാത്ത അവയവദാന കൈമാറ്റങ്ങൾക്ക് വേദിയൊരുക്കുകയാണ് പതിവ്. വലിയ തുകകൾ വാഗ്ദാനം ചെയ്ത് അവയവദാന കച്ചവടങ്ങളുടെ ഇരകളാകുന്നുമുണ്ട്. 

നിലവിൽ അവയവദാനം ഉണ്ടെങ്കിൽ മാത്രമേ മസ്തിഷ്ക മരണം സ്ഥിരീകരിക്കപ്പെടാറുള്ളുവെന്നതാണ് മറ്റൊരു വസ്തുത. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2024ൽ മാത്രം 3774 അപകട മരണങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം അവയവം ലഭിച്ച രോഗികളുടെ എണ്ണം 11 മാത്രമാണ്. ഇത് സമൂഹത്തിൽ അടിസ്ഥാനരഹിതമായ പല സംശയങ്ങളും ഉയർത്താനിടയാക്കാറുണ്ട്. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്നതിനെയാണ് മസ്തിഷ്ക മരണം എന്ന് പറയുന്നത്. 

മസ്തിഷ്ക മരണം സംഭവിക്കുന്ന എല്ലാവരിലും അത് സ്ഥിരീകരിക്കപ്പെട്ടാൽ ഇത്തരം സംശയങ്ങൾ മാറുന്നതിനും കൂടുതൽ പേരുടെ കുടുംബാംഗങ്ങൾ അവയവ ദാനത്തിന് തയ്യാറാകാനും സാധ്യത ഉണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി തുടർ ആലോചനകൾക്ക് വേണ്ടി കെ-സോട്ടോയോട് വിവരങ്ങൾ ആരാ‍ഞ്ഞിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.