22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 22, 2025
April 20, 2025
April 16, 2025
April 14, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 6, 2025

സി കെ ചന്ദ്രപ്പനെ അനുസ്മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 22, 2025 12:01 pm

സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ നേതാവുമായിരുന്ന സി കെ ചന്ദ്രപ്പന്റെ 13-ാം ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു. സംസ്ഥാനത്തൊട്ടാകെ പാര്‍ട്ടി ഓഫിസുകള്‍ രക്തപതാകകള്‍ കൊണ്ട് അലങ്കരിച്ചും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും സികെ സ്മരണ പുതുക്കി. പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആലപ്പുഴ വലിയചുടുകാട്ടിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാര്‍ച്ചനയ്ക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായിരുന്നു. ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ തുടങ്ങിയവര്‍ പങ്കെടുത്തു. ചേര്‍ത്തലയില്‍ നടന്ന സി കെ ചന്ദ്രപ്പന്‍, കെ ആര്‍ സ്വാമിനാഥന്‍ അനുസ്മരണ സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കെ ബി ബിമൽ റോയി അധ്യക്ഷത വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.