28 December 2025, Sunday

Related news

November 14, 2025
November 3, 2025
September 29, 2025
September 19, 2025
September 18, 2025
August 27, 2025
August 23, 2025
July 24, 2025
June 30, 2025
May 21, 2025

ജി പി നായരെ അനുസ്മരിച്ചു

Janayugom Webdesk
ചാരുംമൂട്
August 9, 2023 12:14 pm

സി പി ഐ നേതാവും തൊഴിലാളി യുണിയൻ നേതാവുമായിരുന്ന ജി പി നായരുടെ 10-ാം ചരമ വാർഷികം ജി പി നായർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രുപീകരിച്ച നവജീവൻ പെയിൻ ആന്റ് പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജി പി നായർ ഫൗണ്ടേഷൻ പ്രസിഡന്റ് കെ ചന്ദ്രനുണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.

പ്രതിഭകളെ ആദരിക്കലും ചികിത്സാ ധനസഹായ വിതരണവും നടന്നു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ് സോളമൻ, ജില്ലാ എക്സിക്യുട്ടിവ് അംഗം സി എ അരുൺകുമാർ, മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി, ആർ രാജേഷ്, നൗഷാദ് എ അസീസ്, ആർ ഉത്തമൻ, എം ജി ശരത്ചന്ദ്രൻ, കെ കൃഷ്ണൻകുട്ടി, കെ ജി സദാശിവൻ, പി ആർ കൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ നായർ, പി തുളസി ധരൻ, മിഴ്സാ സലിം, കെ അജയഘോഷ്, ആർ സുജ, ജെ സജീവ്, അമ്പിളി സതിഷ്, കെ ശിവരാമൻ, എസ് സുരേഷ്, എസ് അരുൺ, എന്നിവർ സംസാരിച്ചു. രാവിലെ പുഷ്പാർച്ചനയും നടത്തി.

Eng­lish Sum­ma­ry: Remem­bered GP Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.