16 December 2025, Tuesday

പി എസ് രശ്മിയെ അനുസ്മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 17, 2024 6:05 pm

കഴിഞ്ഞ ദിവസം അന്തരിച്ച ജനയുഗം ബ്യൂറോ ചീഫ്‌ പി എസ്‌ രശ്‌മിയെ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മന്ത്രി ജി ആർ അനിൽ അനുസ്‌മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തനത്തെ സൂക്ഷ്‌മതലത്തിൽ കൈകാര്യം ചെയ്യാൻ രശ്‌മിക്ക്‌ സാധിച്ചിരുന്നതായി മന്ത്രി പറഞ്ഞു. താഴേത്തട്ടിലേക്ക്‌ ഇറങ്ങിവന്നാണ്‌ രശ്‌മി വാർത്തകളെ സമീപിച്ചത്‌. പെരുമാറ്റത്തിലും സംസാരത്തിലും ലാളിത്യം കാത്തുസൂക്ഷിക്കുകയും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്‌ത രശ്‌മിയെ പരിചയപ്പെട്ടവർക്കാർക്കും മറക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ കിരൺ ബാബു, ജില്ലാ സെക്രട്ടറി അനുപമ ജി നായർ, കെ പ്രഭാകരൻ, ദിനേശ്‌ വർമ, നിസാർ മുഹമ്മദ്‌, എം ബി സന്തോഷ്‌, റഷീദ്‌ ആനപ്പുറം, സുരേന്ദ്രൻ കുത്തന്നൂർ, മുഹമ്മദ്‌ കാസിം , മഹേഷ്‌ ബാബു എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.