27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 1, 2025
March 21, 2025
March 4, 2025
February 10, 2025
January 4, 2025
January 1, 2025
December 2, 2024
November 14, 2024
November 12, 2024

വാട്സ്ആപ്പ് പേയ്ക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കി; യുപിഐ സേവനം ഇനി എല്ലാവർക്കും

Janayugom Webdesk
ന്യൂഡൽഹി
January 1, 2025 10:46 am

വാട്സ്ആപ്പ് പേയ്ക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കി. ഇതോടെ യുപിഐ സേവനം ഇനി എല്ലാവർക്കും ലഭ്യമാകും.ഇന്ത്യയിലുടനീളമുള്ള വാട്സാപ്പ് ഉപയോക്താക്കൾക്ക് യുപിഐ സേവനമായ വാട്സാപ്പ് പേ നൽകാൻ നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി. 2025 മുതൽ ഈ സേവനം ലഭ്യമാകുമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം നിലവിൽ 50 കോടിയിലധികം വാട്സാപ്പ് അക്കൗണ്ടുളാണ് ഇന്ത്യയിലുളളത്. ഇതിൽ പത്ത് കോടി ഉപയോക്താക്കൾക്ക് മാത്രമാണ് ഇതുവരെ വാട്സാപ്പ് പേ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ഈ നിയന്ത്രണമാണ് എൻപിസിഐ നിർത്തലാക്കിയത്. എല്ലാം ഉപയോക്താക്കൾക്കും ഇത്തരത്തിലൊരു സേവനം ലഭ്യമാക്കിയാൽ വിപണിയിലെ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയാണ് നിയന്ത്രണത്തിന് കാരണമെന്ന് എൻപിസിഐ അറിയിച്ചു. അനുമതി ലഭിക്കുന്നതോടെ വിപണിയിൽ ഗൂഗിൾ പേ, ഫോൺപേ എന്നിവയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാമെന്ന ആശങ്കയ്ക്കും വഴി വെച്ചിട്ടുണ്ട്. യുപിഐ സേവനം നടത്തുന്ന ആപ്പുകളിൽ വാട്സാപ്പ് പേ 11–ാം സ്ഥാനത്താണ് ഇപ്പോഴുളളത്. നവംബർ മാസത്തിൽ മാത്രം 3,890 കോടി രൂപ വാട്സാപ്പ് പേയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനം ഫോൺപേയാണ്ന. നവംബർ മാസത്തിലെ മാത്രം കണക്കുകൾ പ്രകാരം 10.88 ലക്ഷം കോടി രൂപയാണ് ഫോൺപേ വഴി കൈമാറ്റം ചെയ്യപ്പെട്ടിട്ടുളളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.