11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 9, 2025
March 8, 2025
March 8, 2025
March 7, 2025
March 6, 2025
March 3, 2025
March 2, 2025
March 2, 2025
March 1, 2025
March 1, 2025

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: ജഡ്ജിക്കെതിരേ വധഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

Janayugom Webdesk
കോഴിക്കോട്
February 7, 2024 10:25 am

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കുനേരേ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പന്തിരിക്കര ചങ്ങരോത്ത് ആശാരികണ്ടി മുഹമ്മദ് ഹാദി (26) ആണ് അറസ്റ്റിലായത്. പേരാമ്പ്രയില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് യുവാവിനെ പിടികൂടിയത്.

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താവിച്ച ആലപ്പുഴ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയെ വധിക്കണം എന്നുള്ള കുറിപ്പാണ് മുഹമ്മദ് ഹാദി ഫെയ്സ്ബുക്കിലിട്ടതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരുവണ്ണാമൂഴി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ചെയ്താണ് അന്വേഷണം നടത്തിയത്.

Eng­lish Sum­ma­ry: ren­jith sreeni­vasan mur­der case death threat against judge man arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.