22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 19, 2024
December 13, 2024
December 10, 2024
December 4, 2024
November 22, 2024
November 10, 2024
October 31, 2024
October 28, 2024
October 21, 2024

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

Janayugom Webdesk
കൊച്ചി
April 16, 2024 8:47 am

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. ഭക്തിഗാനങ്ങളിലും വയലിനിലും പ്രാവീണ്യമുള്ള കര്‍ണാടക സംഗീതജ്ഞനായിരുന്നു. പ്രശസ്ത നടന്‍ മനോജ് കെ ജയന്‍ മകനാണ്.
1934 നവംബര്‍ 21ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കെ ജി ജയനും സഹോദരന്‍ കെ ജി വിജയനും ജയവിജയ എന്ന പേരില്‍ സംഗിത ര്‍ംഗത്ത് പ്രശസ്തരാണ്. മാവേലിക്കര രാധാകൃഷ്ണയ്യര്‍, ആലത്തൂര്‍ ബ്രദേഴ്സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, എം ബാലമുരളീകൃഷ്ണ തുടങ്ങിയ സംഗീതജ്ഞരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.

1988 ജനുവരി ഒമ്പതിനായിരുന്നു കെ ജി വിജയന്റെ മരണം. ജയനൊപ്പം സംഗീതകച്ചേരിക്കു തൃശിനാപ്പള്ളിയിലേക്ക് പോകവേ ട്രെയിനിലായിരുന്നു അന്ത്യം. തുടർന്ന്, സംഗീതവഴിയിൽ ജയന്‍ ഒറ്റയ്ക്കായി. ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (1991) ഹരിവരാസനം അവാര്‍ഡും (2013) ലഭിച്ചു. 2019ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് രാവിലെ 8.30ന് വീട്ടിലെത്തിക്കും. വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ ലയം കൂത്തമ്പലത്തിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടയം നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ ഗോപാലൻ തന്ത്രിയുടെയും പി കെ നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: സരോജിനി. മക്കൾ: ബിജു കെ ജയന്‍, മനോജ് കെ ജയന്‍. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്. 

Eng­lish Sum­ma­ry: Renowned musi­cian KG Jayan passed away
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.