22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026

ട്രംപ് സര്‍ക്കാരില്‍ പുനഃസംഘടന

Janayugom Webdesk
വാഷിങ്ടണ്‍
November 21, 2025 9:16 pm

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി വെെറ്റ് ഹൗസ്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് സിഎൻഎൻ റിപ്പോർട്ട്. ക്രിസ് റൈറ്റിന്റെ നേതൃത്വത്തിലുള്ള ഊർജ്ജ വകുപ്പിനെയും പുനഃസംഘടനയില്‍ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അടുത്ത വർഷം ആദ്യം വരെ മന്ത്രിസഭയിൽ മാറ്റമുണ്ടാകില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജനുവരി 20നാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായി അധികാരമേറ്റത്. അദ്ദേഹത്തിന്റെ ആദ്യ ഭരണകാലയളവില്‍ സ്റ്റേറ്റ്, പ്രതിരോധ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ രാജിവച്ചിരുന്നു. നയപരമായ ഏറ്റുമുട്ടലുകളെയോ പ്രസിഡന്റുമായുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെയോ തുടർന്നായിരുന്നു ഇത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.