10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024

കൊതുകിനെ തുരത്താൻ റിപ്പലന്റ് മെഷീന്‍ വെച്ചു; മുത്തശ്ശിയും കൊച്ചുമക്കളും ശ്വാസം മുട്ടി മരിച്ചു

Janayugom Webdesk
ചെന്നൈ
August 19, 2023 8:03 pm

ചെന്നൈയില്‍ കൊതുകു റിപ്പലന്റില്‍ നിന്ന് തീപടര്‍ന്ന് ശ്വാസംമുട്ടി അമ്മൂമ്മയും മൂന്നു ചെറുമക്കളും മരിച്ചു. മാതൂരിലാണ് സന്താനലക്ഷമി (65), എട്ടും ഒമ്പതും വയസ്സ് പ്രായമുള്ള സന്ധ്യ, പ്രിയ രക്ഷിത, പവിത്ര എന്നിവര്‍ മരിച്ചത്. രാവിലെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. രാത്രിയില്‍ ഇവര്‍ ഉറങ്ങിക്കിടക്കവെയാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് വീടുനുള്ളില്‍ നിന്ന് ഇവരെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊതുകിനെ തുരത്താന്‍ വേണ്ടി വച്ചിരുന്ന മെഷീന്‍ രാത്രിയില്‍ തുണികള്‍ക്ക് മേല്‍ വീണാണ് തീ പടര്‍ന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന് കൂട്ടിരിക്കാനായി പോയതായിരുന്നു. ഈ സമയം കുട്ടികളെ സന്താനലക്ഷ്മിയുടെ വീട്ടില്‍ ആക്കിയത്. 

Eng­lish Summary:Repellent machines were placed to repel mos­qui­toes; The grand­moth­er and grand­chil­dren died of suffocation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.