21 February 2026, Saturday

Related news

February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026
February 12, 2026
February 12, 2026
February 12, 2026

ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാസാധനങ്ങള്‍ക്ക് നിലവാരമില്ല; റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2023 12:07 pm

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണ, പൂജാ സാമഗ്രികള്‍ ഗുണനിലവാരം ഇല്ലാത്തവയും കൃത്രിമമായി ഉണ്ടാക്കുന്നവയുമാണെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ സുപ്രീം കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കൈമാറാനും സുപ്രീം കോടതി ഉത്തരവായി.

ക്ഷേത്രങ്ങളിലേക്ക് പൂജാ സാധനങ്ങള്‍ കേന്ദ്രീകൃതമായി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് വി രാമസുബ്രമണ്യം അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. പൂജാ സാമഗ്രികളുടെ ഗുണനിലവാരം ഉള്‍പ്പെടുള്ള വിഷയങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ജസ്റ്റിസ് കെ ടി ശങ്കരനെ ചുമതലപ്പെടുത്തിയത്.

Eng­lish Sum­ma­ry: report was sub­mit­ted about the qual­i­ty of poo­ja items in supreme court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.