21 December 2025, Sunday

Related news

December 21, 2025
December 18, 2025
December 17, 2025
December 15, 2025
December 13, 2025
December 3, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025

യുപിയില്‍ ആദിത്യനാഥ് അധികാരമേറ്റതു മുതല്‍ ഒരോ പതിനഞ്ചുദിവത്തിനുള്ളില്‍ ഒരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
May 25, 2023 10:38 am

യുപിയില്‍ 2017ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയതു മുതല്‍ ഇതുവരെ 186 ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ടുകല്‍.

ഒരോ പതിനഞ്ചുദിവസത്തിലും ഒന്നിലധികം കുറ്റവാളികളെ പൊലീസ് കൊലപ്പെടുത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ പൊലീസ് വെടിവെയ്പ്പില്‍ 5,064 പേര്‍ക്കാണ് പരിക്കേറ്റത്. ഒരോ 15 ദിവത്തിനുള്ളിലും 30ല്‍ അധികം കറ്റവാളികള്‍ക്ക് വെടിയേറ്റ് പരിക്ക് പറ്റുന്നു. പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 186 പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരായിരുന്നു.

രണ്ട് പേര്‍ പീഡനം,കൂട്ട ബലാത്സംഗം,പോക്സോ എന്നീ കേസുകളിലും ഉള്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016നും 2022നും ഇടയില്‍ കുറ്റകൃത്യങ്ങളില്‍ ഇടിവ് സംഭവിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മോഷണകുറ്റങ്ങളില്‍ 82 ശതമാനം കുറവും കൊലപാതക കുറ്റങ്ങളില്‍ 37 ശതമാനത്തിന്റെ കുറവുമാണ് ഔദ്യോഗിക രേഖകള്‍ അനുസരിച്ച് ഉണ്ടായിട്ടുള്ളത്.

ഭൂരിഭാഗം ഏറ്റുമുട്ടല്‍ മരണങ്ങളും ചോദ്യം ചെയ്യപ്പെടാതെ പോകുന്നതായി റെക്കോഡുകള്‍ സൂചിപ്പിക്കുന്നു. ഒരു മജിസ്റ്റീരിയല്‍ അന്വേഷണം മാത്രമാണ് ഉണ്ടാകുന്നത. 161 ഏറ്റുമുട്ടല്‍ മരണങ്ങള്‍ ആരുടെയും എതിര്‍പ്പില്ലാതെ തീര്‍പ്പാക്കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.മീററ്റ് മേഖലക്ക് കീഴിലുള്ള ജില്ലകളില്‍ 65 കുറ്റവാളികളെയാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

വാരണാസി,ആഗ്രഎന്നിവിടങ്ങളില്‍ 14–20 ആളുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി.ഓപ്പറേഷന്‍ ലന്‍ഗാഡയില്‍ 2017നും 2022നും ഇടയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 5,046 കുറ്റവാളികള്‍ക്ക് കാലില്‍ വെടിയേറ്റതായി റെക്കോഡുകള്‍ കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മീററ്റ് മേഖലയില്‍ ആണ് കൂടുതല്‍ പേര്‍,1,752 പേര്‍.

2017 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെയുള്ള സംസ്ഥാനത്തെ വെടിവെപ്പില്‍ 13 പൊലീസുകാര്‍ കൊല്ലപ്പെടുകയും 1,443 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട പൊലീസുകാരില്‍ ഒരാളും പരിക്കേറ്റ പൊലീസുകാരില്‍ 405 പേരും മീററ്റില്‍ നിന്നുള്ളവരാണ്.

Eng­lish Summary:
Report­ed­ly, since Adityanath came to pow­er in UP, one per­son has been killed in a police encounter every fortnight

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.