6 March 2026, Friday

Related news

March 4, 2026
March 1, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026

വരുണ്‍ഗാന്ധി ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ പിലിഭിത്തില്‍ മത്സരിക്കാന്‍ സാധ്യത

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2024 3:29 pm

വരുണ്‍ഗാന്ധി ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്. പിലിഭിത്തില്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍വരുണ്‍ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ഇത്തവണ വരുണിന് സീറ്റ് നിഷേധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.ഏറെ നാളായി കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തുള്ള വരുൺ ഗാന്ധി ക്ക് ബിജെപി ഇത്തവണ സീറ്റു നിഷേധിക്കുമെന്ന് നേരെത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഒരു കുടുംബത്തിന് ഒരു സീറ്റ് തീരുമാനം കർശന മായി നടപ്പാക്കാൻ എന്നപേരിൽ പിലിഭിത്തിൽ, വരുൺ ഗാന്ധിയെ മാറ്റി, ഉത്തർ പ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്വാറിനെ സ്ഥാനാർഥി ആക്കാനാണ് ബിജെപി യുടെ നീക്കം. ഈ സാഹചര്യത്തിൽ പിലിഭിത്തിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ വരുൺ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ പ്രാഥമിക ധാരണ ആയെന്നാണ് വിവരം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ ഇടപെടലും ഇതിൽ ഉണ്ടെന്നാണ് സൂചന.

1999 മുതൽ മേനക ഗാന്ധിയുടെ കൈവശമുള്ള പിലിഭിത്തി സീറ്റിൽ, 59% ത്തിലേറെ വോട്ടുകൾ നേടിയാണ് വരുൺ ഗാന്ധി വിജയിച്ചത്. വരുൺ ഗാന്ധിയെ മത്സരിപ്പിക്കുന്നതിലൂടെ ബിജെപിപ്പ് കനത്ത പ്രഹരമേൽപ്പിക്കാമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ കണക്ക് കൂട്ടൽ. പിലിഭിത്തിലെ റാലിയിൽ കേന്ദ്ര- സംസ്ഥാന പദ്ധതികളെ കുറിച്ച് പരാമർശിക്കാതിരുന്ന വരുൺ ഗാന്ധി ജയ് ശ്രീ റാം, ഭാരത് മാതാ മുദ്രാവാക്യം മാത്രം കേട്ട് വോട്ട് ചെയ്യരുതെന്നും, മധുര വാക്കുകൾ പറഞ്ഞു വഞ്ചിക്കുന്നവരല്ല ഗാന്ധി കുടുംബമെന്നും പറഞ്ഞിരുന്നു.

Eng­lish Summary:
Report­ed­ly Varun Gand­hi to leave BJP; There is a pos­si­bil­i­ty of con­test­ing from Pilib­hit on Sama­jwa­di Par­ty ticket

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.