പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 15 ശതമാനത്തിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിൽ ആറ് ശതമാനമായിരുന്ന വനിതാ പ്രാതിനിധ്യം ഇപ്പോൾ 11.37 ശതമാനമായി ഉയർന്നു. പൊലീസ് സേനയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവശ്യമായ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 108 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Representation of women in the police force will be 15 percent: Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.