5 December 2025, Friday

Related news

December 4, 2025
December 3, 2025
December 2, 2025
December 1, 2025
November 25, 2025
November 25, 2025
November 24, 2025
November 24, 2025
November 23, 2025
November 21, 2025

എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷം; സിപിഐ സംസ്ഥാന വ്യാപകമായി ആഘോഷിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 26, 2024 7:42 pm

എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് തിരുവനന്തപുരം പി എസ് സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം എംപി ദേശീയ പതാക ഉയർത്തി. പാർട്ടി ദേശീയ കൗൺസിൽ അംഗവും, കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ പി വസന്തം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചടങ്ങിൽ വായിച്ചു.

പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, ദേശീയ കണ്ട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ സഖാക്കൾ വി പി ഉണ്ണികൃഷ്ണൻ, അഡ്വ രാഖി രവികുമാർ, സോളമൻ വെട്ടുകാട്, ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം ജി രാഹുൽ, ഇപ്റ്റ സംസ്ഥാന സെക്രട്ടറി കെ ദേവകി, സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാർ, സ്റ്റേറ്റ് കൌൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി പുലിപ്പാറ സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങ് സമാപിച്ചു.

Eng­lish Sum­ma­ry: repub­lic day cel­e­bra­tion binoy viswam hoists flag in thiruvananthapuram
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.