റിപ്പബ്ലിക് ദിന പരേഡിലും തെരഞ്ഞെടുപ്പ് തന്ത്രം. ഉത്തരാഖണ്ഡ് തൊപ്പി ധരിച്ച് മോഡി. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാങ്ങളുമായി ബന്ധപ്പെട്ട വസ്ത്രങ്ങളാണ് പ്രധാനമന്ത്രി ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാറുള്ളത്. ബംഗാൾ തെരഞ്ഞെടുപ്പിന് മുന്നേ താടി വളർത്തി ടാഗോറിനെ മോഡി അനുകരിച്ചിരുന്നു.
ഇപ്പോൾ രാജ്യം 73ആം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച വേളയിലും പതിവ് തെരഞ്ഞെടുപ്പ് പ്രചാരണം ഉപേക്ഷിക്കാൻ മോഡി തയ്യാറായില്ല. ഇത്തവണ ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ വേഷവിധാനം. ഉത്തരാഖണ്ഡ് തൊപ്പിയാണ് മോഡി ധരിച്ചത്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം വെച്ചിട്ടുള്ള ഉത്തരാഖണ്ഡ് തൊപ്പി. ഇതിന് പുറമെ മണിപ്പൂരി ഷാളും ധരിച്ചിരുന്നു. ഉത്തരാഖണ്ഡ് തോതൊപ്പിയും, മണിപ്പൂരി ഷാളും ധരിച്ചതുപയോഗിച്ചു ബിജെപി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
English Summary : Election strategy in the Republic Day Parade as well
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.