19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 12, 2024
August 7, 2024
April 29, 2024
April 2, 2024
April 1, 2024
February 28, 2024
January 18, 2024
January 9, 2024
November 20, 2023
September 15, 2023

ജലദുരന്തങ്ങൾ ഒഴിവാക്കാൻ റസ്ക്യൂ ബോട്ട്; ട്രയൽ റൺ ഇന്ന്

ആർ ബാലചന്ദ്രൻ
ആലപ്പുഴ
November 18, 2022 8:47 am

വിനോദസഞ്ചര മേഖലയിലെ ജലദുരന്തങ്ങൾ ഒഴിവാക്കാൻ ആലപ്പുഴയിൽ അത്യാധുനീക സംവിധാനം ഒരുങ്ങുന്നു. ഇതിന്റെ ട്രയൽറൺ ഇന്ന് വൈകുന്നേരം 4.30ന് ആലപ്പുഴ ബീച്ചിൽ നടത്തുമെന്ന് ഡിടിപിസി സെക്രട്ടറി ലിജോ എബ്രഹാം അറിയിച്ചു. ഏത് കാലാവസ്ഥയിലും കായലിലും കടലിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന റിമോട്ട് കൺട്രോൾ സംവിധാനത്തിലുള്ള ലൈഫ് ബോട്ട് മാതൃകയിലുള്ള ചെറു ബോട്ടാണ് രക്ഷാദൗത്യത്തിനായി ഉപയോഗിക്കുന്നത്.
ദക്ഷിണേന്ത്യയിൽ തന്നെ വിനോദസഞ്ചാര മേഖലയിൽ ഈ സംവിധാനം ഉപയോഗിക്കുന്നത് ആദ്യമായാണ്. നിലവിൽ ഇന്ത്യൻ നാവികസേന ഈ രക്ഷായാനം ഉപയോഗിക്കുന്നുണ്ട്. വിശാഖപട്ടണം കേന്ദ്രമാക്കിയുള്ള സേഫ് സീ എന്ന സ്ഥാപനമാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്. 

ജലാശയങ്ങളിൽ അപകടത്തിൽപ്പെടുന്ന ആളുകളെ കണ്ടെത്തിയാൽ കരയിൽ നിന്നും തന്നെ പ്രവർത്തിപ്പിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്നതാണ് ബോട്ടിന്റെ പ്രത്യേകത. വെള്ളത്തിൽപോയ ആളിന്റെ അടുത്തേക്ക് ബോട്ട് എത്തിക്കുകയും, അയാളെ ബോട്ടിൽ പിടിച്ച് കിടന്ന് കരയിലെത്താൻ സാഹായിക്കുകയുമാണ് പ്രവർത്തന രീതി. ഇങ്ങനെ മൂന്ന് പേർക്ക് വരെ ഒരു സമയം ബോട്ടിൽ രക്ഷപ്പെടാൻ കഴിയും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടിന് ഒരു സെക്കന്റിൽ ഏഴ് മീറ്റർ വരെ താണ്ടാൻ കഴിയും. കടലിൽ ശക്തമായ തിരമാലകൾ ഉണ്ടായാൽ പോലും രക്ഷാപ്രവർത്തനം മുടങ്ങില്ല. എട്ട് മണിക്കൂർ തുടർച്ചയായി രക്ഷാപ്രവർത്തനം നടത്താൻ ഉതകുന്നതാണ് ബോട്ട്. 

കൂടാതെ ജിപിഎസ് ട്രാക്കിങ് സംവിധാനവും ഉണ്ട്. കൈകാര്യം ചെയ്യാനും വളരെ എളുപ്പമാണ്. ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയാൽ രക്ഷാസംവിധാനം ഉറപ്പായും വിനോദസഞ്ചാര മേഖലക്ക് മുതൽകൂട്ടാകും. സംസ്ഥാനത്ത് വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് അപകടങ്ങൾ വർധിക്കുകയാണ്. അതിൽ ആലപ്പുഴയാണ് മുന്നിൽ. അഞ്ചുവർഷത്തിനിടെ കേരളത്തിൽ 6710 പേരാണ് മുങ്ങിമരിച്ചത്. പ്രതിദിനം മൂന്നുപേർ മുങ്ങിമരിക്കുന്നുണ്ടെന്നാണ് അഗ്നിശമന സേനയുടെ കണക്കുകൾ കാണിക്കുന്നത്. 2021ൽ മാത്രം 1102 പേരാണ് മുങ്ങിമരിച്ചത്. സംസ്ഥാനത്ത് കടലിൽ മുങ്ങിമരിക്കുന്നവരിൽ 95 ശതമാനവും നീന്തൽ അറിയുന്നവരാണ്. അതിൽത്തന്നെ കൂടുതലും 50 വയസ്സിൽ താഴെയുള്ളവരാണ്. 13 മുതൽ 18 വരെ പ്രായമുള്ളവരും കൂടുതലായി അപകടത്തിൽപ്പെടുന്നുണ്ട്.

Eng­lish Summary:Rescue boat to avoid water dis­as­ters; Tri­al run today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.