5 March 2026, Thursday

Related news

February 25, 2026
February 12, 2026
January 8, 2026
December 7, 2025
December 6, 2025
December 4, 2025
November 7, 2025
November 5, 2025
November 4, 2025
November 3, 2025

സുഡാനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തനം; ഓപ്പറേഷന്‍ കാവേരി അവസാനിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2023 8:06 pm

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തനം “ഓപ്പറേഷന്‍ കാവേരി’ ഇന്ത്യ അവസാനിപ്പിച്ചു.
3,862 പേരെ ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 25‑നാണ് സുഡാനിലെ രക്ഷാദൗത്യം ആരംഭിച്ചത്. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഓപ്പറേഷന്‍ കാവേരിയിലൂടെ ഒഴിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനില്‍ കുടുങ്ങിയവരെ ആദ്യം പോര്‍ട്ട് സുഡാനില്‍ കൊണ്ടുവന്ന് അവിടെ നിന്ന് ജിദ്ദയിലെത്തിച്ചശേഷം ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. ജിദ്ദ കൂടാതെ സൗത്ത് സുഡാന്‍, ഈജിപ്ത്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

eng­lish sum­ma­ry: Res­cue from Sudan; Oper­a­tion Kaveri has ended

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.