21 January 2026, Wednesday

Related news

January 14, 2026
January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 5, 2025
October 31, 2025
October 27, 2025

സ്കൂളുകളില്‍ ദിവസ വേതന നിയമനത്തിലും സംവരണം

Janayugom Webdesk
തിരുവനന്തപുരം
May 31, 2025 10:43 pm

സർക്കാർ സ്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിലുള്ള താല്ക്കാലിക നിയമനവും സംവരണാടിസ്ഥാനത്തിലാക്കി. ഇതനുസരിച്ച് ആദ്യ ഒഴിവ് മെറിറ്റടിസ്ഥാനത്തിലും രണ്ടാം ഒഴിവ് സംവരണ വിഭാഗത്തിലുമാണ് നികത്തേണ്ടത്. പട്ടികവിഭാഗങ്ങളിലും ഒബിസിയിലും അർഹരായവർ ഇല്ലെങ്കിൽ പൊതുവിഭാഗത്തിൽ നിന്ന് ഒഴിവ് നികത്താം. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് റാങ്ക് അടിസ്ഥാനത്തിലുള്ള നിയമനത്തിന് പ്രഥമപരിഗണന. താല്കാലിക അധ്യാപകരുണ്ടെന്ന കാരണത്താൽ സ്ഥിരം ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്.

സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും രജിസ്റ്റർ നമ്പർ, പ്രായം ക്രമത്തിൽ പരിഗണന ലഭിക്കും. ഒരു സ്ഥാപനത്തിൽ ഒരാൾക്ക് പരമാവധി അഞ്ചുതവണയേ നിയമനത്തിന് അർഹതയുള്ളു. മറ്റാരെയും ലഭിക്കുന്നില്ലെങ്കിൽ വീണ്ടും പരിഗണിക്കാം. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കെ — ടെറ്റ്/സെറ്റ് യോഗ്യതയുള്ളവരെ നിയമിക്കണം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സർക്കാർ നിർദേശങ്ങൾക്കനുസൃതമായി പിഎസ്‌സി നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള മിനിമം പ്രായപരിധിക്കും ജനുവരി ഒന്നിലെ പ്രായം പരമാവധി 56നുമിടയിലുള്ളവരെ പരിഗണിക്കണം. റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുമ്പോൾ, ഒഴിവില്ലാതെ വന്നാൽ റാങ്ക് ലിസ്റ്റിൽ താഴെയുള്ള വ്യക്തി ആദ്യം പുറത്താകും. എയ്ഡഡ് സ്കൂളുകളിൽ മാനേജർമാരാണ് നിയമനം നടത്തേണ്ടത്. സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ നിർബന്ധമായും പാലിക്കണം. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.