7 December 2025, Sunday

Related news

December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025
December 1, 2025
November 30, 2025

തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണം; ജില്ലകളിലെ സമ്പൂര്‍ണപട്ടിക

Janayugom Webdesk
November 11, 2025 7:15 pm

ദ്ദേശ തെരഞ്ഞെടുപ്പിലെ വാർഡ് സംവരണം ഏതൊക്കെ സ്ഥാപനങ്ങളിലെന്നതു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നേരിട്ടാണ് നിശ്ചയിച്ചത്. അധ്യക്ഷസ്ഥാനങ്ങളിൽ സംവരണം ചെയ്യേണ്ടവയുടെ എണ്ണം മേയിൽത്തന്നെ സർക്കാർ നിശ്ചയിച്ചു നൽകിയിരുന്നു. കഴിഞ്ഞ തവണ സംവരണം വന്നത് ഒഴികെയുള്ളവയെ ആണ് വനിതാ പൊതുവിഭാഗം സംവരണം വരുന്ന അധ്യക്ഷസ്ഥാനങ്ങളായി തിരഞ്ഞെടുത്തത് . എന്നാൽ, പട്ടികജാതി വനിത, പട്ടികവർഗ വനിത, പട്ടികജാതി ജനറൽ, പട്ടികവർഗ ജനറൽ എന്നിവയ്ക്കു നറുക്കെടുപ്പിനു പകരം ജനസംഖ്യാ ആനുപാതികമായി പരിശോധിച്ചാണു കമ്മിഷൻ സംവരണം നിശ്ചയിച്ചത്. ഇതിനായി 1995 മുതലുള്ള സംവരണം ആവർത്തിച്ചുവന്നതു കണക്കിലെടുത്തായിരുന്നു നടപടികൾ. കൂടുതൽ കാലം സംവരണം വന്ന തദ്ദേശസ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കി സംവരണ വിഭാഗത്തിന്റെ ജനസംഖ്യയിൽ രണ്ടാം സ്ഥാനം വരുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് തെരെഞ്ഞെടുത്തത് .

ജില്ലകളിലെ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സ്ഥാപനങ്ങളുടെ പൂര്‍ണ സംവരണ പട്ടിക ചുവടെ.

തിരുവനന്തപുരം

ജില്ലാ പഞ്ചായത്തില്‍ വനിതാ സംവരണമാണ്.

പഞ്ചായത്ത് : പട്ടികജാതി വനിത: വിളപ്പില്‍, വെമ്പായം, ആനാട്, കല്ലറ, ഇടവ

പട്ടികജാതി: കാരോട്, കുളത്തൂര്‍, ആര്യങ്കോട്, വിളവൂര്‍ക്കല്‍

പട്ടികവര്‍ഗ വനിത: വിതുര

വനിത: പൂവാര്‍, വെള്ളറട, കൊല്ലയില്‍. പെരുങ്കടവിള, അതിയന്നൂര്‍, കോട്ടുകാല്‍, വെങ്ങാനൂര്‍, മാറനല്ലൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, കല്ലിയൂര്‍, അണ്ടൂര്‍ക്കോണം, പോത്തന്‍കോട്, അഴൂര്‍, കാട്ടാക്കട, പൂവച്ചല്‍, ആര്യനാട്, കുറ്റിച്ചല്‍, തൊളിക്കോട്, അരുവി ക്കര, മാണിക്കല്‍, പുല്ലമ്പാറ, പാങ്ങോട്, കര വാരം, പഴയകുന്നുമ്മേല്‍, കിളിമാനൂര്‍, മടവൂര്‍, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, മുദാക്കല്‍, മണമ്പൂര്‍

ബ്ലോക്ക് പഞ്ചായത്ത്: പട്ടികജാതി വനിത: ചിറയിന്‍കീഴ് , പട്ടികജാതി: വെള്ളനാട്

വനിത: പാറശാല, പെരുങ്കടവിള, അതിയ ന്നൂര്‍, പോത്തന്‍കോട്, കിളിമാനൂര്‍.

മുനിസിപ്പാലിറ്റി: വനിത: നെയ്യാറ്റിന്‍കര, വര്‍ക്കല

കൊല്ലം

ജില്ലയിലെ 42 തദ്ദേശസ്ഥാപനം സ്ത്രീകള്‍ ഭരിക്കും. കോര്‍പറേഷന്‍ മേയര്‍സ്ഥാനം ജനറല്‍ വിഭാഗത്തിനാണ്. മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളി പട്ടികജാതി സംവരണവും കൊട്ടാരക്കര സ്ത്രീസംവരണവുമാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സ്ത്രീസംവരണമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ശാസ്താംകോട്ട പട്ടികജാതി സ്ത്രീസംവരണവും ഓച്ചിറ പട്ടികജാതി സംവരണവുമാണ്. വെട്ടിക്കവല, അഞ്ചല്‍, കൊട്ടാരക്കര, ചവറ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുകള്‍ സ്ത്രീസംവരണമാണ്.

പട്ടികജാതി സ്ത്രീസംവരണം: വിളക്കുടി, തെന്മല, പൂയപ്പള്ളി, കരീപ്ര, വെളിനല്ലൂര്‍

പട്ടികജാതി സംവരണം: കുലശേഖരപുരം, അലയമണ്‍. അഞ്ചല്‍, കരവാളൂര്‍, പേരയം.

സ്ത്രീസംവരണം: തഴവ, ആലപ്പാട്, വെസ്റ്റ് കല്ലട, ശൂരനാട് സൗത്ത്, പോരുവഴി, ശുരനാട് നോര്‍ത്ത്, മൈനാഗപ്പള്ളി, വെട്ടിക്കവല, മൈലം, കുളക്കട, പവിത്രേ ശ്വരം, പിറവന്തൂര്‍, പട്ടാഴി, പത്ത നാപുരം, കുളത്തുപ്പുഴ, ഏരൂര്‍, വെളിയം, എഴുകോണ്‍, നെടുവ ത്തൂര്‍, തൃക്കരുവ, പനയം, ചവറ, ഇളമ്പള്ളൂര്‍, കൊറ്റങ്കര, ചിതറ, കടയ്ക്കല്‍, ഇളമാട്, കുമ്മിള്‍, ചാത്തന്നൂര്‍.

പത്തനംതിട്ട

ജില്ലാ പഞ്ചായത്തും ജില്ലയില്‍ ആകെയുള്ള നാല് നഗരസഭകളും അടുത്ത അഞ്ചു വര്‍ഷം സ്ത്രീകള്‍ നയിക്കും. ജില്ലാ പഞ്ചായത്തും അടൂര്‍, പന്തളം, പത്തനംതിട്ട എന്നീ നഗരസഭകളും സ്ത്രീകള്‍ക്കായി സംവരണം ചെയ്തു. തിരുവല്ല നഗരസഭാധ്യക്ഷ പദവി പട്ടികജാതി വനിതയ്ക്കാണ്.

ബ്ലോക്ക് പഞ്ചായത്തുകള്‍ : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വനിതാ സംവരണമായിരിക്കും. മല്ലപ്പള്ളി, റാന്നി, പറക്കോട് എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തു. കല്ലൂപ്പാറ, പെരിങ്ങര പട്ടികജാതി സംവരണം, വടശ്ശേരിക്കര, അരുവാപ്പുലം, മലയാലപ്പുഴ പട്ടികജാതി സ്ത്രീസംവരണം

കവിയൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍, കടപ്ര, കുറ്റൂര്‍, നിരണം, ഇരവിപേരൂര്‍, തോട്ടപ്പുഴശ്ശേരി, പുറമറ്റം, ഓമല്ലൂര്‍, ചെന്നീര്‍ക്കരസ ചെറുകോല്‍, റാന്നി, പെരുനാട്, ചിറ്റാര്‍, സീതത്തോട്, വെച്ചൂച്ചിറ, പ്രമാടം, വള്ളിക്കോട്,

തണ്ണിത്തോട്, പന്തളം തെക്കേക്കര, ഏനാദിമംഗലം, ഏറത്ത്, കൊടുമണ്‍ സ്ത്രീ സംവരണം

ആലപ്പുഴ

ജില്ലയിലെ 72 പഞ്ചായത്തില്‍ 32 എണ്ണം സ്ത്രീകള്‍ക്കും നാലെണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും മൂന്ന് എണ്ണം പട്ടിക ജാതി വിഭാഗത്തിനും സംവരണം ചെയ്തു. മാവേലിക്കര, ആലപ്പുഴ, ഹരിപ്പാട് മുനിസിപ്പാലിറ്റികളില്‍ സ്ത്രീകള്‍ അധ്യക്ഷയാകും. കായംകുളത്ത് പട്ടികജാതി വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം.

ബ്ലോക്ക് പഞ്ചായത്തുകളില്‍ തൈക്കാട്ടുശ്ശേരി, കഞ്ഞിക്കുഴി, ആര്യാട്, വെളിയനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ അധ്യക്ഷരാകും. ഭരണിക്കാവ് പട്ടികജാതി വിഭാഗം സ്ത്രീക്കും സംവരണംചെയ്തു.

സ്ത്രീ സംവരണം (പഞ്ചായത്ത്): അരുക്കുറ്റി, ചേന്നംപള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, എഴുപുന്ന, കോടംതുരുത്ത്, കടക്കരപ്പള്ളി, ആര്യാട്, മണ്ണഞ്ചേരി, അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്, എടത്വ, കൈനകരി, തകഴി, ചെറിയനാട്, ആല, പുലിയൂര്‍, തിരുവന്‍ വണ്ടൂര്‍, മുളക്കുഴ, തൃക്കുന്നപ്പുഴ, കരുവാറ്റ, മാവേലിക്കര തെക്കേ ക്കര, ചെട്ടികുളങ്ങര, തഴക്കര, ചുനക്കര, പാലമേല്‍, മാവേലിക്കര താമരക്കുളം, ചേപ്പാട്, ആറാട്ടുപുഴ, കൃഷ്ണപുരം, ദേവികുളങ്ങര.

പട്ടികജാതി സ്ത്രീ : വയലാര്‍, പാണ്ടനാട്, വീയപുരം, മുതുകുളം. പട്ടികജാതി: പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, മാരാരിക്കു ളം നോര്‍ത്ത്.

കോട്ടയം

ജില്ലയില്‍ 41 തദ്ദേശസ്ഥാപനങ്ങള്‍ വനിതകള്‍ ഭരിക്കും, ഒരു നഗരസഭ, അഞ്ച് ബ്ലോക്ക് പഞ്ചായത്തുകള്‍, 33 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ അധ്യക്ഷരാകും. രണ്ട് പഞ്ചായത്തുകള്‍ പട്ടികജാതി സ്ത്രീ കള്‍ക്കായും രണ്ട് പഞ്ചായത്തുകളില്‍ പട്ടിക ജാതിക്കായും സംവരണം ചെയ്തിട്ടുണ്ട്.

നഗരസഭ

പാലാ (സ്ത്രീ സംവരണം)

ബ്ലോക്ക് പഞ്ചായത്ത് : കടുത്തുരുത്തി, ഉഴവൂര്‍, മാടപ്പള്ളി, വാഴൂര്‍, പള്ളം(സ്ത്രീ)

പഞ്ചായത്ത്:  മറവന്‍തുരുത്ത്, നെടുംകുന്നം (പട്ടികജാതി സ്ത്രീ), വാഴപ്പള്ളി, ചിറക്കടവ്, വാകത്താനം (പട്ടികജാതി)

എരുമേലി (പട്ടിക വര്‍ഗം)

തലയാഴം, വെച്ചൂര്‍, കല്ലറ, മുളക്കുളം, വെള്ളൂര്‍, നീണ്ടൂര്‍, തിരു വാര്‍പ്പ്, അതിരമ്പുഴ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍, ഉഴവൂര്‍, മീനച്ചില്‍, മുത്തോലി, മേലു കാവ്, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തലപ്പലം, തിടനാട്, എലിക്കുളം, മണര്‍കാട്, കിടങ്ങൂര്‍, മീനടം, മാടപ്പള്ളി, പായി പ്പാട്, വെള്ളാവൂര്‍, വാഴൂര്‍, മണി മല, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, പാറത്തോട്, വിജയപുരം, അയര്‍ക്കുന്നം (സ്ത്രീ).

ഇടുക്കി

ജില്ലയില്‍ 52 പഞ്ചായത്തുകളില്‍ 23ലും അധ്യക്ഷസ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തു. മൂന്ന് പഞ്ചായത്തുകള്‍ പട്ടികജാതിക്കും രണ്ട് പഞ്ചായത്തുകള്‍ പട്ടികജാതി വനിതകള്‍ക്കും ഒന്നുവീതം പഞ്ചായത്തുകള്‍ പട്ടിക വര്‍ഗത്തിനും പട്ടികവര്‍ഗ വനിതയ്ക്കും സംവരണം ചെയ്തിട്ടുണ്ട്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് വനിതകള്‍ അധ്യക്ഷരാകും. ഒന്നുവീതം പട്ടികജാതി, പട്ടികവര്‍ഗ സംവരണമാണ്. രണ്ട് നഗരസഭകളില്‍ തൊടുപുഴയില്‍ വനിതാ അധ്യക്ഷയെത്തും

നഗരസഭ : തൊടുപുഴ ( വനിത)

ബ്ലോക്ക് പഞ്ചായത്ത്: ഇളംദേശം- — പട്ടികജാതി, ദേവികുളം, നെടുങ്കണ്ടം, ഇടുക്കി, അഴുത — വനിത, കട്ടപ്പന — പട്ടികവര്‍ഗം

ഗ്രാമപഞ്ചായത്തുകള്‍ വനിതാ സംവരണം: ബൈസണ്‍വാലി, പള്ളിവാസല്‍, ശാന്തന്‍പാറ, ചിന്നക്കനാല്‍, പാമ്പാടുംപാറ, രാജക്കാട്, ഉടുമ്പന്‍ചോല, ഉടുമ്പന്നൂര്‍, കോടിക്കുളം, കുടയത്തൂര്‍, കഞ്ഞിക്കുഴി, അറക്കുളം, വാഴത്തോപ്പ്, മരിയാപുരം, ഉപ്പുതറ, വണ്ടന്‍മേട്, കാഞ്ചിയാര്‍, ഇരട്ടയാര്‍, ചക്കുപള്ളം, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, പീരുമേട്.

പട്ടികജാതി: രാജകുമാരി, അയ്യപ്പന്‍കോവില്‍, പെരുവന്താനം. പട്ടികവര്‍ഗ വനിത: വെള്ളിയാമറ്റം

പട്ടികവര്‍ഗം: വണ്ണപ്പുറം

എറണാകുളം

കൊച്ചി കോര്‍പറേഷനില്‍ ചുമതലയേല്‍ക്കുക വനിതാ മേയര്‍. എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിനാണ് സംവരണം ചെയ്തിട്ടുള്ളത്. ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്താണ് അധ്യക്ഷസ്ഥാനത്ത് സംവരണമുള്ളത്. ഏഴിടത്ത് വനിതകള്‍ക്കും ഒരിടത്ത് പട്ടികജാതി വിഭാഗത്തിനുമാണ്.13 നഗരസഭകളില്‍ ഏഴിടത്ത് സ്ത്രീസംവരണം മാത്രമാണുള്ളത്. 82 പഞ്ചായത്തുകളില്‍ മൂന്നിടത്ത് പട്ടികജാതി സ്ത്രീകള്‍ക്കും നാലിടത്ത് പട്ടികജാതി വിഭാഗത്തിനും 38 ല്‍ സ്ത്രീകള്‍ക്കും പ്രസിഡന്റ് സ്ഥാനം ലഭിക്കും.

നഗരസഭ: സ്ത്രീ-മൂവാറ്റുപുഴ, കോതമംഗലം, പെരുന്പാവൂര്‍, ആലുവ, അങ്കമാലി, ഏലൂര്‍, മരട്.

ബ്ലോക്ക് പഞ്ചായത്ത് : പട്ടികജാതി-കൂവപ്പടി, സ്ത്രീ-അങ്കമാലി, വാഴക്കുളം, മുളന്തുരുത്തി, വടവുകോട്, കോതമംഗലം, പാറക്കടവ്, മൂവാറ്റുപുഴ.

പഞ്ചായത്ത്: പട്ടികജാതി സ്ത്രീ-കാലടി, കുന്നുകര, പുത്തന്‍വേലിക്കര. പട്ടികജാതി-ചിറ്റാറ്റുകര, ചോറ്റാനിക്കര, ആന്പല്ലൂര്‍, കോട്ടപ്പടി. സ്ത്രീ-കോട്ടുവള്ളി, ഏഴിക്കര, ആലങ്ങാട്, കടുങ്ങല്ലൂര്‍, മൂക്കന്നൂര്‍, അയ്യന്പുഴ, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, രായമംഗലം, ഒക്കല്‍, വെങ്ങോല, വാഴക്കുളം, കിഴക്കന്പലം, ചേരാനല്ലൂര്‍, മുളവുകാട്, ഞാറയ്ക്കല്‍, കുഴുപ്പള്ളി, ചെല്ലാനം, കുന്പളം, എടയ്ക്കാട്ടുവയല്‍, മണീട്, പൂതൃക്ക, തിരുവാണിയൂര്‍, മഴുവന്നൂര്‍, നെല്ലിക്കുഴി, കവളങ്ങാട്, വാരപ്പെട്ടി, കീരന്പാറ, കുട്ടന്പുഴ, പാന്പാക്കുട, രാമമംഗലം, നെടുന്പാശേരി, പാറക്കടവ്, ശ്രീമൂലനഗരം, പായിപ്ര, കല്ലൂര്‍കാട്, മാറാടി, വാളകം.

കോര്‍പറേഷനില്‍ ആകെ 76 വാര്‍ഡുകളാണുള്ളത്. സംവരണ വാര്‍ഡുകള്‍: പട്ടികജാതി സ്ത്രീസംവരണം: തമ്മനം (41), തഴുപ്പ് (57). പട്ടികജാതി സംവരണം: കോന്തുരുത്തി (52).

സ്ത്രീ സംവരണവാര്‍ഡുകള്‍

ഫോര്‍ട്ട് കൊച്ചി (1), കല്‍വത്തി (2), ഇൗരവേലി (3), ചെറളായി (5), മട്ടാഞ്ചേരി (6), ചക്കാമാടം (7), കരുവേലിപ്പടി (8), ഗാന്ധിനഗര്‍ (12), കതൃക്കടവ് (13), പൊറ്റക്കുഴി (20), വടുതല വെസ്റ്റ് (24), എളമക്കര നോര്‍ത്ത് (26), കുന്നുംപുറം (28), പോണേക്കര (29), ചങ്ങന്പുഴ (31), കാരണക്കോടം (35), പുതിയറോഡ് (36), പാടിവട്ടം (37), ചക്കരപ്പറന്പ് (39), ചളിക്കവട്ടം (40), എളംകുളം (42), പൊന്നുരുന്നി ഇൗസ്റ്റ് (45), തേവര (53), ഐലന്‍ഡ് സൗത്ത് (54), കടേഭാഗം (55), പള്ളുരുത്തി ഇൗസ്റ്റ് (56), ഇടക്കൊച്ചി സൗത്ത് (59), പെരുന്പടപ്പ് (60), നന്പ്യാപുരം (63), പള്ളുരുത്തി (64), പുല്ലാര്‍ദേശം (65), തറേഭാഗം (66), മുണ്ടംവേലി (69), മാനാശേരി (70), പയനപ്പിള്ളി (74), ഫോര്‍ട്ട് കൊച്ചി വെളി (76).

തൃശൂര്‍

തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വനിതാസംവരണമാണ്. നാല് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരും ഏഴ് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരും 38 പഞ്ചായത്ത് പ്രസിഡന്റുമാരും വനിതകളാവും. ഒരുബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അഞ്ച് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്തു. അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരും ഒരുബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പട്ടികജാതി സംവരണമാണ്.

ചാലക്കുടി, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍ വനിതകളാവും.

മാള ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വനിതയും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പട്ടിക വിഭാഗത്തില്‍നിന്നുള്ളയാളും പ്രസിഡന്റുമാരാവും.

പഴയന്നൂര്‍, ഒല്ലൂക്കര, തളിക്കുളം, അന്തിക്കാട്, ചേര്‍പ്പ്, കൊടകര, ചാലക്കുടി എന്നീ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തു.

ചൂണ്ടല്‍, തെക്കുംകര, മുല്ലശേരി, മതിലകം, വരന്തരപ്പിള്ളി പഞ്ചായത്തുകളില്‍ പട്ടികജാതി വനിതകളും കൈപ്പറന്പ്, പെരിഞ്ഞനം, എറിയാട്, കാട്ടൂര്‍, കാടുകുറ്റി പഞ്ചായത്തുകളില്‍ പട്ടികജാതി വിഭാഗത്തിലുള്ളവരും പ്രസിഡന്റുമാരാവും.

പുന്നയൂര്‍, വടക്കേക്കാട്, കടവല്ലൂര്‍, വേലൂര്‍, ദേശമംഗലം, എരുമപ്പെട്ടി, വള്ളത്തോള്‍നഗര്‍, കൊണ്ടാഴി, പഴയന്നൂര്‍, പാണഞ്ചേരി, അവണൂര്‍, മുളങ്കുന്നത്തുകാവ്, തോളൂര്‍, എളവള്ളി, വെങ്കിടങ്ങ്, തളിക്കുളം, നാട്ടിക, എടത്തിരുത്തി, കയ്പമംഗലം, ശ്രീനാരായണപുരം, ചാഴൂര്‍, മണലൂര്‍, അവിണിശേരി, പാറളം, വല്ലച്ചിറ, അളഗപ്പനഗര്‍, നെന്മണിക്കര, പുതുക്കാട്, തൃക്കൂര്‍, മുരിയാട്, പറപ്പൂക്കര, വെള്ളാങ്കല്ലൂര്‍, വേളൂക്കര, ആളൂര്‍, അന്നമനട, കുഴൂര്‍, കോടശേരി, കൊരട്ടി എന്നിവിടങ്ങളില്‍ വനിതകള്‍ പഞ്ചായത്ത് പ്രസിഡന്റുമാരാവും.

പാലക്കാട്

ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 44 എണ്ണവും വനിതകള്‍ നയിക്കും. ഏഴ് നഗരസഭകളില്‍ നാലും 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറും വനിതകള്‍ക്കായി അധ്യക്ഷ സ്ഥാനം സംവരണം ചെയ്തു. എന്നാല്‍, ജില്ലാ പഞ്ചായത്തില്‍ ഇക്കുറി സംവരണമില്ല. ആകെ 51 പഞ്ചായത്തുകളാണ് സംവരണവിഭാഗത്തിലുള്ളത്. ഇതില്‍ സ്ത്രീ (36), പട്ടികജാതി സ്ത്രീ (7), പട്ടികവര്‍ഗ സ്ത്രീ (1), പട്ടികവര്‍ഗം (1) പട്ടികജാതി (6) എന്നിങ്ങനെയാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്ത്രീ (5), പട്ടികജാതി സ്ത്രീ (1), പട്ടികജാതി (1) എന്നിങ്ങനെയും നഗരസഭകളില്‍ പട്ടികജാതി സ്ത്രീ (1), സ്ത്രീ (3) എന്നിങ്ങനെയാണ് സംവരണം.

നഗരസഭ: ഒറ്റപ്പാലം പട്ടിക ജാതി സ്ത്രീ. ഷൊര്‍ണൂര്‍, ചെര്‍പ്പുളശേരി, മണ്ണാര്‍കാട് സ്ത്രീ.

ബ്ലോക്ക് പഞ്ചായത്ത്: മണ്ണാര്‍ക്കാട് പട്ടിക ജാതി സ്ത്രീ, മലമ്പുഴ പട്ടികജാതി.  പാലക്കാട്, കുഴല്‍മന്ദം, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ സ്ത്രീ

പഞ്ചായത്തുകള്‍: വല്ലപ്പുഴ, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ, അകത്തേത്തറ, ആലത്തൂര്‍, തരൂര്‍, കണ്ണമ്പ്ര പട്ടിക ജാതി സ്ത്രീ

വിളയൂര്‍, വെള്ളിനേഴി, തെങ്കര, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പുതുനഗരം പട്ടിക ജാതി

ഷോളയൂര്‍ പട്ടികവര്‍ഗ സ്ത്രീ,  വടകരപ്പതി പട്ടിക വര്‍ഗം

ആനക്കര, ചാലിശേരിസ കപ്പൂര്‍, നാഗലശേരി, പട്ടിത്തറ, കൊപ്പം, തിരുവേഗപ്പുറ, പരുതൂര്‍, അനങ്ങനടി, ചളവറ, ലെക്കിടി-പേരൂര്‍, വാണിയംകുളം. നെല്ലായ, കടമ്പഴിപ്പുറം, കരിമ്പുഴ, തച്ചനാട്ടുകര, കരിമ്പ, കുമരംപുത്തൂര്‍,തച്ചമ്പാറ, കോങ്ങാട്, മങ്കര, പറളി, കോട്ടായി, കുത്തനൂര്‍, തേങ്കുറുശി, കൊല്ലങ്കോട്, പെരുവെമ്പ്, വടവന്നൂര്‍സ പട്ടഞ്ചേരി, അയിലൂര്‍, എലവഞ്ചേരി, വണ്ടാഴി, മരുതറോഡ്, കൊടുമ്പ്, എരിമയൂര്‍, കാവശേരി സ്ത്രീ

മലപ്പുറം

ജില്ലയില്‍ 63 തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനത്ത് സ്ത്രീകള്‍. പഞ്ചായത്തുകളില്‍ 47 ഇടത്തും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലും എട്ടിടത്തുവീതവും സ്ത്രീകളാണ് അധ്യക്ഷര്‍. പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, സ്ത്രീ സംവരണ വിഭാഗങ്ങളിലാണ് ഇത്രയും പേര്‍ ഭരിക്കുക. പഞ്ചായത്തുകളില്‍ പട്ടികജാതി സ്ത്രീ സംവരണത്തില്‍ അഞ്ചും പട്ടികവര്‍ഗ സ്ത്രീ സംവരണത്തില്‍ ഒന്നും സ്ത്രീ സംവരണത്തില്‍ 41ഉം വനിതകളാണ്.

പഞ്ചായത്തുകള്‍

പട്ടികജാതി സ്ത്രീ സംവരണം: ചേലേമ്പ്ര, കരുളായി, പുലാമന്തോള്‍, എടയൂര്‍, നന്നംമുക്ക്.

പട്ടികജാതി: ചുങ്കത്തറ, ചോക്കാട്, ചീക്കോട്, മൂന്നിയൂര്‍, പെരുവള്ളൂര്‍.

പട്ടികവര്‍ഗ സ്ത്രീ: ചാലിയാര്‍.

സ്ത്രീ സംവരണം: എടക്കര, മൂത്തേടം, ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, തിരുവാലി, മമ്പാട്, പോരൂര്‍, കാളികാവ്, അമരമ്പലം, അരീക്കോട്, കാവനൂര്‍, പുല്‍പ്പറ്റ, എടവണ്ണ, ആനക്കയം, പൂക്കോട്ടൂര്‍, ഒതുക്കുങ്ങല്‍, ആലിപ്പറമ്പ്, ഏലംകുളം, മേലാറ്റൂര്‍, വെട്ടത്തൂര്‍, കൂട്ടിലങ്ങാടി, മങ്കട, ഇരിമ്പിളിയം, ഒഴൂര്‍, നിറമരുതൂര്‍, പെരുമണ്ണ ക്ലാരി, എ ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം, എടരിക്കോട്, തേഞ്ഞിപ്പലം, പുറത്തൂര്‍, മംഗലം, വെട്ടം, വട്ടംകുളം, കാലടി, ആലങ്ങോട്, വെളിയങ്കോട്.

ബ്ലോക്ക് പഞ്ചായത്ത്

പട്ടികജാതി സ്ത്രീ: വണ്ടൂര്‍.

പട്ടികജാതി: കുറ്റിപ്പുറം.

സ്ത്രീ: കാളികാവ്, അരീക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍, പൊന്നാനി.

നഗരസഭകള്‍ സ്ത്രീ: പൊന്നാനി, പെരിന്തല്‍മണ്ണ, മലപ്പുറം, നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി

കോഴിക്കോട്

കോര്‍പറേഷന്‍ പൊതുവിഭാഗത്തിനാണെങ്കില്‍ ജില്ലാ പഞ്ചായത്തിനെ നയിക്കാന്‍ ഇക്കുറിയും വനിത തന്നെ.

ജില്ലയിലെ ഏഴ് നഗരസഭകളില്‍ നാലെണ്ണവും സ്ത്രീകള്‍ക്ക് സംവരണംചെയ്തതാണ്. അതിലൊന്ന് പട്ടികജാതി വനിതയ്ക്കുമാണ്. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറെണ്ണം വനിതകള്‍ക്കും ആറെണ്ണം പൊതുവിഭാഗത്തിനുമാണ്. വനിതകളില്‍ ഒന്ന് പട്ടികജാതി സ്ത്രീക്കാണ്. 70 പഞ്ചായത്തുകളില്‍ 35 എണ്ണം പൊതുവിഭാഗത്തിനും 35 എണ്ണം സ്ത്രീക ള്‍ക്കുമാണ്. പൊതുവിഭാഗത്തില്‍ മുന്നെണ്ണം പട്ടികജാതിക്കും വനിതകളില്‍ മുന്നെണ്ണം പട്ടികജാതി വനിതകള്‍ക്കും സംവരണംചെയ്തതാണ്. നഗരസഭകളില്‍ ഫറോക്ക് നഗരസഭ പട്ടിക ജാതി സ്ത്രീക്കും കൊയിലാണ്ടി പട്ടികജാതിക്കും സംവരണം ചെയ്തു. പയ്യോളി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ നയിക്കും, വടകര, രാമനാട്ടുകര നഗ രസഭകള്‍ പൊതുവിഭാഗത്തിനാണ്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ കൊടുവള്ളി പട്ടികജാതി സ്ത്രീസംവരണമാണ്. മേലടി, പേരാമ്പ്ര, പന്തലായനി, ചേളന്നൂര്‍, കുന്നമംഗലം എന്നിവ സ്ത്രീസംവരണമാണ്. കുന്ന മംഗലം, കോഴിക്കോട്, തൂണേരി, തോടന്നൂര്‍, ബാലുശേരി, വടകര എന്നീ ബ്ലോക്കുകള്‍ പൊതുവിഭാഗത്തിനും,പഞ്ചായത്തുകളില്‍ നൊച്ചാട്, തലക്കുളത്തൂര്‍, കൊടിയത്തൂര്‍ പട്ടിക ജാതി സ്ത്രീകള്‍ക്കും മണിയൂര്‍, പെരുമണ്ണ, ഒളവണ്ണ എന്നിവ പട്ടികജാതി ക്കും നന്മണ്ട പട്ടിക വര്‍ഗത്തിനും ചോറോട്, ഒഞ്ചിയം, വളയം, നാദാപുരം, കായക്കൊടി, കാവിലുംപാറ, മരു തോങ്കര, നരിപ്പറ്റ, ആയഞ്ചേരി, തുറ യൂര്‍, മേപ്പയൂര്‍, ചെറുവണ്ണൂര്‍, ചങ്ങ രോത്ത്, പേരാമ്പ്ര, ചക്കിട്ടപ്പാറ, നടു വണ്ണൂര്‍, കോട്ടൂര്‍, പനങ്ങാട്, കൂരാച്ചു ണ്ട്, അരിക്കുളം, മൂടാടി, ചേളന്നൂര്‍, കാക്കൂര്‍, നരിക്കുനി, കുടരഞ്ഞി, മട വൂര്‍, താമരശേരി, ഓമശേരി, കട്ടി പ്പാറ, കോടഞ്ചേരി, മാവൂര്‍, ചാത്തമം ഗലം പഞ്ചായത്തുകള്‍ സ്ത്രീകള്‍ക്കും സംവരണം ചെയ്തതാണ്.

വയനാട്

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പതിനഞ്ചിടത്ത് വനിതകള്‍ ചെയര്‍പേഴ്‌സണ്‍മാരാകും. ജില്ലാ പഞ്ചായത്തും ബത്തേരി നഗരസഭയും മാനന്തവാടി, ബത്തേരി ബ്ലോക്കും സ്ത്രീകള്‍ ഭരണം കൈയാളും. 11 പഞ്ചായത്തുകളില്‍ സ്ത്രീകള്‍ പ്രസിഡന്റുമാരാകും. ഇതില്‍ രണ്ടുപേര്‍ പട്ടികവര്‍ഗ സ്ത്രീകളാകും. തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് പ്രസിഡന്റ് പദവി.

വൈത്തിരി, മുപ്പൈനാട്, പനമരം പഞ്ചായത്തുകളില്‍ പസിഡന്റ് സ്ഥാനം പട്ടികവര്‍ഗക്കാര്‍ക്കാണ്. മുട്ടില്‍ അധ്യക്ഷസ്ഥാനം പട്ടികജാതി വിഭാഗത്തിനുമാണ്.

തിരുനെല്ലി-നൂല്‍പ്പുഴ പട്ടിക വര്‍ഗ സ്ത്രീ

മുട്ടില്‍-പട്ടിക ജാതി

വൈത്തിരി ‑മുപ്പൈനാട് ‑പനമരം, പട്ടിക വര്‍ഗം

വെള്ളമുണ്ട, എടവക,കോട്ടത്തറ, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, മീനങ്ങാടി, തരിയോട്, മുള്ളന്‍കൊല്ലി, മേപ്പാടി, സ്ത്രീ

കണ്ണൂര്‍

ജില്ലയില്‍ 34 പഞ്ചായത്തുകളില്‍ അധ്യക്ഷസ്ഥാനം വനിതകള്‍ക്കാണ്. ഒരിടത്ത് പട്ടികജാതി സംവരണവും ഒരിടത്ത് പട്ടികജാതി വനിതാ സംവരണവുമാണ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍സ്ഥാ നവും വനിതാ സംവരണമാണ്. പാനൂര്‍, ആന്തൂര്‍, മട്ടന്നൂര്‍ നഗരസഭകളിലും ചെയര്‍മാന്‍ സ്ഥാനം വനിതകള്‍ക്കാണ്.

വനിതാസംവരണ പഞ്ചായത്തുകള്‍

ഏഴോം, കല്യാശേരി, നാറാ ത്ത്, ചെറുപുഴ, പെരിങ്ങോം ‑വയക്കര, എരമം — കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ, ഉദയഗിരി, ആലക്കോട്, നടു വില്‍, ചെങ്ങളായി, പയ്യാവൂര്‍, പടിയൂര്‍ കല്യാട്, ഉളിക്കല്‍, വളപട്ടണം, അഴീക്കോട്, കൊളച്ചേരി, മുണ്ടേരി, ചെമ്പിലോട്, ധര്‍മടം, പി ണറായി, അഞ്ചരക്കണ്ടി, ചി റ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കോട്ടയം, പന്ന്യന്നൂര്‍, മൊകേരി, കതി രൂര്‍, അയ്യങ്കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, പേരാവൂര്‍.

പട്ടികജാതി വനിതാ സംവരണം: മാടായി.

പട്ടികജാതി സംവരണം ചെറുതാഴം

ബ്ലോക്ക് പഞ്ചായത്ത് വനിതാസംവരണം: കല്യാശേരി, തളി പ്പറമ്പ്, ഇരിക്കൂര്‍, പാനൂര്‍, ഇരിട്ടി, പേരാവൂര്‍.

കാസര്‍കോട്

19 പഞ്ചായത്തിലും മൂന്ന് ബ്ലോക്ക് പഞ്ചായത്തിലും കാസര്‍കോട് നഗരസഭയിലും വനിതകള്‍ സാരഥികളാകും.

സ്ത്രീ സംവരണമായ പഞ്ചായത്തുകള്‍: കുമ്പഡാജെ, കാറഡുക്ക, കുറ്റിക്കോല്‍, പൈവളിഗെ, പുത്തിഗെ, എന്‍മകജെ, മധുര്‍, ചെമ്മനാട്, പള്ളി ക്കര, അജാനൂര്‍, പുല്ലൂര്‍— പെരിയ, ബളാല്‍, ഈസ്റ്റ് എളേരി, കയ്യൂര്‍— ചീമേനി, വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂര്‍.

പട്ടികജാതി സ്ത്രീ: ബെള്ളൂ, പട്ടികവര്‍ഗ സ്ത്രീ : കള്ളാര്‍, പട്ടികജാതി : ചെങ്കള

പട്ടിക വര്‍ഗം: കിനാനൂര്‍-കരിന്തളം.

ബ്ലോക്ക് പഞ്ചായത്ത് — സ്ത്രീ: കാഞ്ഞങ്ങാട്,നീലേശ്വരം, പട്ടിക വര്‍ഗ സ്ത്രീ: പരപ്പ,

നഗരസഭ- സ്ത്രീ : കാസര്‍കോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.