രാജ്യത്ത് പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുമ്പോഴും റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് വര്‍ധിപ്പിച്ചു. ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഭവന, വാഹനവായ്‌പ ഉൾപ്പെടെയുള്ള എല്ലാ റീട്ടെയ്ൽ വായ്‌പകളുടെയും പലിശനിരക്ക് വർധിക്കും. മെയ് മാസത്തിന് ശേഷം ഇത് അഞ്ചാം തവണയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്. സെപ്റ്റംബറിൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.9 ശതമാനമായിരുന്നു.
English Summary:Reserve Bank has increased the repo rate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.