ദുബായ് എമിറേറ്റിൽ പൊലീസ് നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് താമസക്കാർക്കും അവസരം ഒരുക്കുന്നു. പോലീസ് സേനയുടെ മാനുഷിക, സാമൂഹിക സുരക്ഷാ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് സന്നദ്ധപ്രവർത്തകരെ ദുബായ് പൊലീസ് ക്ഷണിക്കുന്നത്. യുഎഇയിൽ വാലിഡ് വിസയുള്ള ഏത് രാജ്യക്കാരായ താമസക്കാരനും ഇതിനായി അപേക്ഷിക്കുവാൻ കഴിയും.
ദുബായ് പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ (www.dubaipolice.gov.ae) കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ വോളണ്ടിയർ ഫോം തിരഞ്ഞെടുക്കുവാൻ കഴിയും. അപേക്ഷകന് അതിൽ നിന്നും തനിക്ക് താല്പര്യം ഉള്ള സന്നദ്ധ മേഖല ക്ലിക്ക് ചെയ്തു എടുക്കാം. യുഎഇ പാസ് ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത് പാസ്പോർട്ട് സൈസ് ഫോട്ടോയും എമിറേറ്റ്സ് ഐഡിയും അതിനായി സമർപ്പിക്കണം. സാമൂഹിക സേവനങ്ങളിൽ പങ്കാളിയാകുന്ന സന്നദ്ധ പ്രവർത്തകർക്ക് ദുബായ് പൊലീസ് സർട്ടിഫിക്കറ്റുകളും നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.