21 January 2026, Wednesday

രശ്മി 79-ാം രാജ്യാന്തര ചലച്ചിത്രോത്സവ സംഘാടക സമിതിയായി

Malappuram Bureau
മലപ്പുറം
February 4, 2023 5:11 pm

കേരള ചലച്ചിത്ര അക്കാദമിയുടെയും പബ്ലിക് റിലേഷൻസ് വകുപ്പിന്റേയും കേരള ഫിലിം സൊസൈറ്റി ഫെഡറേഷന്റേയും മലപ്പുറം നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലുള്ള രശ്മി ഫിലിം സൊസൈറ്റിയുടെ 79-ാം രാജ്യാന്തര ചലച്ചിത്രോത്സവ സംഘാടക സമിതി രൂപവത്കരിച്ചു.

എൻജിഒ യൂണിയൻ ഓഡിറ്റോറിയത്തിൽ നർത്തകിയും കേരള സംഗീത നാടക അക്കാദമി അംഗവുമായ വി പി മൻസിയ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മണമ്പൂർ രാജൻബാബു അധ്യക്ഷത വഹിച്ചു.

25നും 26നും എൻജിഒ യൂണിയൻ ഓഡിറ്റോറിയത്തിൽ (ജ്യോതി പ്രകാശ് നഗർ) സിനിമകൾ പ്രദർശിപ്പിക്കും. 25ന് വൈകീട്ട് 5.30ന് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി നിർദ്ദേശം സെക്രട്ടറി അനിൽ കുറുപ്പനും ബജറ്റ് നിർദ്ദേശം ട്രഷറർ വി എം സുരേഷ് കുമാറും അവതരിപ്പിച്ചു. രണ്ടും യോഗം അംഗീകരിച്ചു. പാലോളി അബ്ദു റഹിമാൻ, കെ വി ബാലകൃഷ്ണൻ, ടി രാജേഷ്, ആശ രമേഷ്, രവീന്ദൻ മംഗലശ്ശേരി, പ്രമോദ് ഇരുമ്പുഴി, ശശികുമാർ സോപാനത്ത്, എസ് അനൂപ്, എ ശ്രീധരൻ, ആശ കല്ലുവളപ്പിൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി വി പി അനിൽ (ചെയർമാൻ), അനിൽ കെ കുറുപ്പൻ (ജനറൽ കൺവീനർ), മണമ്പൂർ രാജൻബാബു (ഫെസ്റ്റിവൽ ഡയറക്ടർ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജി കെ രാം മോഹൻ സ്വാഗതവും ഹനീഫ് രാജാജി നന്ദിയും പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.