23 November 2024, Saturday
KSFE Galaxy Chits Banner 2

ശ്രീജേഷിന് ആദരം; 16-ാം നമ്പര്‍ ജഴ്സി ഇനി ആര്‍ക്കുമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2024 9:48 pm

പാരിസ് ഒളിമ്പിക്‌സോടെ വിരമിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസവും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചിരിക്കുകയാണ്. സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്സി നല്‍കില്ല. ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് തീരുമാനം. താരത്തിന് ഇന്നലെ നല്‍കിയ സ്വീകരണത്തിലായിരുന്നു പ്രഖ്യാപനം. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നൽകി. ഹോക്കി താരത്തിന് വിടവാങ്ങൽ ചടങ്ങ് ഇരിക്കുന്നത് ചരിത്രത്തിൽ ആദ്യമെന്ന് മുൻ പരിശീലകൻ ഹരേന്ദ്രസിങ് പറഞ്ഞു. ശ്രീജേഷിനെ ഇന്ത്യയുടെ ജൂനിയർ ഹോക്കി ടീം പരിശീലകനായി നിയമിച്ചതായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ് അറിയിച്ചു.

രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ മലയാളി താരമായാണ് ശ്രീജേഷ് ഹോക്കിയില്‍ നിന്ന് വിരമിച്ചത്. 18 വർഷമായി ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ശ്രീജേഷുണ്ട്. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടുമ്പോഴും പാരിസില്‍ മെഡല്‍ നിലനിര്‍ത്തുമ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രീജേഷിന് സാധിച്ചിരുന്നു. 2017 പദ്മശ്രീയും 2021ല്‍ ഖേല്‍രത്നയും ശ്രീജേഷ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ആയി 336 മത്സരങ്ങള്‍ ശ്രീജേഷ് കളിച്ചു. രണ്ട് ഒളിമ്പിക്സ് മെഡല്‍ കൂടാതെ മൂന്ന് ഏഷ്യൻ ഗെയിംസ് മെഡലും രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലും ശ്രീജേഷ് നേടിയിട്ടുണ്ട്.

Eng­lish sum­ma­ry ; Respect to Sree­jesh; No one wears the num­ber 16 jer­sey anymore

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.