മധ്യപ്രദേശിലെ ഇൻഡോറിൽ വെജിറ്റേറിയൻ വിഭവം ഓർഡർ ചെയ്തയാള്‍ക്ക് മാംസാഹാരം നൽകിയ റെസ്റ്റോറന്റ് ഉടമയ്ക്കെതിരെ കേസെടുത്തു. ആകാശ് ദുബെ എന്നയാളുടെ പരാതിയില്‍ ആൽബ ബാരിസ്റ്റോ റസ്റ്റോറന്റ് ഉടമ സ്വപ്നിൽ ഗുജറാത്തിക്കെതിരെയാണ് നടപടി. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. ഹോട്ടലിലെത്തിയ ആകാശ് ദുബെ വെജ് ബിരിയാണിയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കഴിച്ച് തുടങ്ങിയപ്പോള്‍ ബിരിയാണിയില്‍ നിന്ന് എല്ലിൻ കഷ്ണങ്ങള്‍ ലഭിക്കുകയായിരുന്നു.
പിന്നാലെ ആകാശ് റെസ്‌റ്റോറന്റ് മാനേജറോടും ജീവനക്കാരനോടും പരാതിപ്പെട്ടിരുന്നു. ഇവര്‍ ക്ഷമ ചോദിച്ചെങ്കിലും, വിജയ് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ആകാശ് പരാതി നല്‍കുകയായിരുന്നു. സെക്ഷന്‍ 298 പ്രകാരം റെസ്റ്റോറന്റ് മാനേജര്‍ സ്വപ്‌നില്‍ ഗുജറാതിക്കെതിരെ കേസെടുത്തു.
English Summary: restaurant owner has been booked for allegedly serving non-vegetarian food to a customer
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.