ഒമിക്രോൺ വ്യാപന ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു.പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് നിയന്ത്രിച്ച പശ്ചാത്തലത്തിൽ നാളെ മുതൽ അന്ന ലക്ഷ്മി ഹാളിൽ പ്രസാദ ഊട്ടിനു പകരം 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സൽ ആയി നൽകും. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുഞ്ഞുങ്ങളുടെ ചോറുൺ നിർത്തിവെച്ചിരിക്കുകയാണ് .
ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഭക്തർ ഒഴിവാക്കണമെന്നും ദേവസ്വം അഭ്യർത്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും മാറ്റി. ക്ഷേത്രത്തിനുള്ളിലെ കൃ ഷ്ണനാട്ടം കളിയും മാറ്റിവെച്ചു. ഒമി ക്രോൺ ഭീഷണി ഒഴിയുന്ന മുറയ്ക്ക് വഴിപാട് നടത്താൻ ഭക്തർക്ക് അവസരം നൽകും. ഭക്തർക്ക് സൗകര്യപ്രദമായ ദിവസം തെരഞ്ഞെടുക്കാം.
ശീട്ടാക്കിയവർക്ക് വിവാഹം നടത്താം. വധു ‑വരൻമാരും ബന്ധുക്കളുമടക്കം പത്തു പേർക്ക് മാത്രം പ്രവേശനം അനുവദിക്കും. കൂടെ 2 ഫോട്ടോഗ്രാഫർക്കും പങ്കെടുക്കാം. ഒമിക്രോണ്‍ വ്യാപനം തടയാനും ഭക്തരുടെ വിലപ്പെട്ട ജീവൻ സംരക്ഷിക്കാനുംവേണ്ടി ദേവസ്വം ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ എല്ലാ ഭക്തജനങ്ങളുടെയും സഹകരണവും പിന്തുണയും ദേവസ്വം അഭ്യർത്ഥിച്ചു.
english summary;restrictions imposed in Guruvayoor Due to omicron
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.