29 December 2025, Monday

Related news

December 26, 2025
December 23, 2025
December 4, 2025
November 29, 2025
November 25, 2025
November 22, 2025
November 14, 2025
October 31, 2025
October 30, 2025
October 23, 2025

എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യം വിളമ്പുന്നതിന് നിയന്ത്രണം

Janayugom Webdesk
ന്യൂഡല്‍ഹി
January 26, 2023 5:03 pm

എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യം വിളമ്പുന്നതിന് നിയന്ത്രണം. മദ്യം കഴിച്ച യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഏറി വരുന്നതിനാലാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം.യാത്രക്കാരുടെ കൈവശമുള്ള മദ്യം വിമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമാനത്തില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണമെന്നും എയര്‍ ഇന്ത്യയുടെ പുതിയ നയത്തില്‍ പറയുന്നു.

എയര്‍ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര സര്‍വീസില്‍ യാത്രക്കാര്‍ മദ്യം കഴിച്ചു മോശമായി പെരുമാറിയത്, എയര്‍ലൈന്‍ രാജ്യത്തെ യാത്ര വ്യോമ മേഖലാ നിയന്ത്രകരായ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജിസിഎ, നെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു എയര്‍ ഇന്ത്യക്ക് കഴിഞ്ഞ ദിവസം ഡിജിസിഎ പിഴ ശിക്ഷ നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

Eng­lish Summary:
Restric­tions on serv­ing alco­hol on Air India flights

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.