13 February 2026, Friday

Related news

February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026

വിരമിച്ച സൈനികനെ തട്ടിക്കൊണ്ടുപോയി;രണ്ട് ദിവസത്തിന് ശേഷം മൃതദേഹം മണിപ്പൂരിൽ കണ്ടെടുത്തു

Janayugom Webdesk
മണിപ്പൂർ
September 9, 2024 10:37 pm

വിരമിച്ച സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ മണിപ്പൂരില്‍ നിന്നും മൃതദേഹം കണ്ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.
മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍പ്പെട്ട് കഴിഞ്ഞ ദിവസം 6 പേര്‍ കൊല്ലപ്പെട്ടതിനിടയിലാണ് പ്രസ്തുത സംഭവം.

ഏകദേശം 1 വര്‍ഷം മുന്‍പാണ് മണിപ്പൂരില്‍ ഹിന്ദു മെയ്തിക്കളും ക്രിസ്ത്യന്‍ കുക്കികളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.സമുദായങ്ങളിലെ തമ്മില്‍ വേര്‍തിരിച്ച് വംശീയവല്‍ക്കരിച്ചതോടെ കലാപത്തിന് തുടക്കമാകുകയായിരുന്നു.

ഇംപാല്‍ വെസ്റ്റിനും കാങ്‌പോക്പി ജില്ലക്കും ഇടയിലാണ് മുന്‍ സൈനികന്‍ ലിംലാല്‍ മേറ്റിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കൊല്ലപ്പെട്ടത് വിരമിച്ച സൈനികന്‍ തന്നെയാണെന്നും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ആഴ്ചയുടെ അവസാനം ശാന്തിപൂരില്‍ വീട്ടുപകരണങ്ങള്‍ വാങ്ങാനായി പോയ തന്റെ പിതാവിനെ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ട് പോയെന്ന് കാട്ടി ഇദ്ദേഹത്തിന്റെ മകന്‍ ഗാനോ സപര്‍മേന പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.