6 December 2025, Saturday

Related news

November 1, 2025
October 16, 2025
July 30, 2025
June 2, 2025
May 31, 2025
May 12, 2025
August 24, 2024
August 23, 2024

വിരമിക്കല്‍‍ പ്രായം 62 തന്നെ ; ഫ്രാന്‍സില്‍ പെന്‍ഷന്‍ പ്രായം കൂട്ടില്ല

Janayugom Webdesk
പാരിസ്
October 16, 2025 10:58 am

വിരമിക്കല്‍ പ്രായം 62ല്‍ നിന്ന് 64 ഉയര്‍ത്താനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രേണിന്റെ പദ്ധതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് ഫ്രാന്‍സ്. രാജ്യത്ത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ തുടരുന്ന യുവജന പ്രക്ഷോഭങ്ങൾ കരുത്താർജ്ജിച്ചതോടെയാണ് തീരുമാനം.ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ പ്രധാനമന്ത്രിപദത്തിൽ വീണ്ടും തിരിച്ചെത്തിയ സെബാസ്റ്റ്യൻ ലെകോർണു ദേശീയ അസംബ്ലിയിലാണ് പ്രഖ്യാപനം നടത്തിയത്.

2027ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരെയാണ് പെൻഷൻപരിഷ്കരണം നിർത്തിവച്ചത്. സഭയിൽ ഇടതുപക്ഷവും, തീവ്രവലതുപക്ഷമായ നാഷണൽ റാലിയും കൊണ്ടുവരുന്ന രണ്ട് അവിശ്വാസ പ്രമേയങ്ങളെ വ്യാഴാഴ്ച നേരിടുന്നതിന് മുന്നോടിയായിട്ടാണ് ലെകോർണുവിന്റെ പ്രഖ്യാപനം. 

പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കമ്യൂണിസ്‌റ്റ്‌ പാർടി നേതാവ്‌ ഫാബിയൻ റൗസൽ പറഞ്ഞു. ഇത്‌ ആദ്യവിജയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക അരാജകത്വം മറികടക്കാൻ മാക്രോൺ രാജിവച്ച്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നേരത്തെ നടത്തുകയാണ് വേണ്ടതെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.