28 February 2026, Saturday

Related news

February 28, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 21, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026

വിരമിക്കല്‍ പിന്‍വലിച്ചു; ഡി കോക്ക് തിരിച്ചെത്തുന്നു

പാകിസ്ഥാനെതിരായ ഏകദിന ടീമില്‍ ഇടം നേടി
Janayugom Webdesk
ജൊഹന്നസ്ബര്‍ഗ്
September 22, 2025 9:58 pm

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് വീണ്ടും ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ടി20 ടീമിലും ഡി കോക്കിനെ ഉള്‍പ്പെടുത്തി. 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിന് പിന്നാലെയാണ് ഡി കോക്ക് ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2024ൽ ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിലാണ് അവസാനമായി വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ഡികോക്ക് പാഡണിഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കായി 155 ഏകദിനങ്ങളില്‍ നിന്ന് 45.74 ശരാശരിയിലും 96.64 സ്ട്രൈക്ക് റേറ്റിലും 21 സെഞ്ചുറികള്‍ അടക്കം 6770 റണ്‍സ് അടിച്ചിട്ടുണ്ട്. 92 ടി20 മത്സരങ്ങളിൽ നിന്ന് 138.32 സ്ട്രൈക്ക് റേറ്റിൽ 2584 റൺസ് നേടിയിട്ടുണ്ട്. 

2015, 2019, 2023 എന്നീ വർഷങ്ങളിൽ മൂന്ന് ഏകദിന ലോകകപ്പുകൾ കളിച്ചിട്ടുള്ള അദ്ദേഹം, വിരമിച്ച ശേഷം ഐസിസി ടൂർണമെന്റിൽ നിന്ന് വിട്ടുനിന്ന ഒരേയൊരു ടൂർണമെന്റ് ഈ വർഷം ആദ്യം നടന്ന ചാമ്പ്യൻസ് ട്രോഫി ആയിരുന്നു. ആ ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക സെമിഫൈനലിൽ പുറത്തായി. ടി20യില്‍ വിരമിച്ചിട്ടില്ലെങ്കിലും താരത്തെ പിന്നീട് ടീമില്‍ പരിഗണിച്ചിരുന്നില്ല. ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ഡേവിഡ് മില്ലർ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്സി, ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെറേര, റീസ ഹെൻഡ്രിക്സ്, ജോർജ്ജ് ലിൻഡെ, ക്വേന മഫാക്ക, ലുങ്കി എൻഗിഡി, എൻകാബ പീറ്റർ, ലുഹാൻ‑ഡ്രെ പ്രിട്ടോറിയസ്, ആൻഡിലേഡ് സിമെലാനെ, ലിസാർഡ് വില്യംസ്. ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: മാത്യു ബ്രീറ്റ്‌സ്‌കെ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ജെറാൾഡ് കൊറ്റ്‌സി, ക്വിന്റൺ ഡി കോക്ക്, ടോണി ഡി സോർസി, ഡൊനോവൻ ഫെരേര, ബ്‌ജോൺ ഫോർച്യൂയിൻ, ജോർജ് ലിൻഡെ, ക്വേന മഫാക, ലുങ്കി എൻബാഗഡി, ലുങ്കി എൻബാഗഡി സിനെറ്റോ കെംബ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.