സമൂഹമാധ്യമ ഭീമനായ മെറ്റയില്‍ വീണ്ടും കൂട്ടിപ്പിരിച്ചുവിടല്‍. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ആയിരക്കണക്കിന് ജീവനക്കാരെയാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പിരിച്ചുവിടാനൊരുങ്ങുന്നത്. മെറ്റ സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പെറ്റേണല്‍ അവധിക്ക് പോകുന്നതിന് മുമ്പ് പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണ് സൂചന.
ഫെബ്രുവരിയില്‍ തീരുമാനിച്ച വെട്ടികുറയ്ക്കലാണിതെന്നും കമ്പനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടിയാണെന്നും മെറ്റയുടെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. പിരിച്ചുവിടല്‍ പ്രക്രിയ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെലവുചുരുക്കലിന്റെ ഭാഗമായി ഇക്കഴിഞ്ഞ നവംബറില്‍ 13 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000 പേർക്കാണ് ആദ്യഘട്ട പിരിച്ചുവിടലിൽ തൊഴിൽ നഷ്ടമായത്.
പരസ്യവരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായത് കമ്പനിയുടെ സാമ്പത്തിക സുരക്ഷയെ ബാധിച്ചുവെന്നും ഇതേത്തുടർന്ന് ഒഴിവാക്കാൻ സാധിക്കുന്നവരുടെ പട്ടിക തയ്യാറാക്കാൻ ഡയറക്ടർമാരോടും വൈസ് പ്രസിഡന്റുമാരോടും സക്കർബർഗ് ആവശ്യപ്പെടുകയായിരുന്നുവെന്നും ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം വിതരണം ചെയ്യുമെന്നറിയിച്ച ബോണസ് നൽകാതെ ഒഴിവാക്കുമോ എന്ന ആശങ്കയും ജീവനക്കാര്‍ക്കുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Retrenchment at Meta: More than 1,000 people will lose their jobs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.