7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

സ്വപ്നവീട് കാണാതെ മടക്കം: എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു

Janayugom Webdesk
കൊട്ടാരക്കര 
March 24, 2025 6:35 pm

എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു. കൊട്ടാരക്കര കമ്പംകോട് ആണ് അപകടം ഉണ്ടായത്. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ.ബിന്ദു ഫിലിപ്പ് ( 48) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ബിന്ദുവിൻ്റെ വീടിൻറെ നിർമ്മാണം പൂർത്തിയായി പാലുകാച്ചൽ നടത്താനിരിക്കെ 2023ൽ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് വീടിൻ്റെ ഗൃഹപ്രവേശം അടുത്തമാസം വീണ്ടും നടത്താനായി നിശ്ചയിക്കുകയായിരുന്നു. ഇതിന് വേണ്ടിയാണ് ഡോക്ടര്‍ വിദേശത്ത് നിന്നും എത്തിയത്. ഇതിനിടെയാണ് അപകടം നടക്കുന്നത്. കാർ ഡ്രൈവർ ബിജു ജോർജിനും പരിക്ക് പറ്റിയിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.