2 January 2026, Friday

Related news

January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 31, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025

തെലങ്കാന കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ഫലവത്തായില്ല; രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും

Janayugom Webdesk
ഹൈദരാബാദ്
December 5, 2023 7:14 pm

തെലങ്കാനയില്‍ കോൺഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ വേണുഗോപാലാണ് പേര് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്ത ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി നേതൃത്വത്തെ കാണാൻ വിളിപ്പിച്ചതിന് പിന്നാലെ ഇന്ന് വൈകുന്നേരമാണ് റെഡ്ഡി ഡൽഹിയിലേക്ക് പോയത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹൈദരാബാദിൽ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗം ചേര്‍ന്നിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് റെഡ്ഡിയെ തിരഞ്ഞെടുത്തതിൽ ഒരു വിഭാഗം സംസ്ഥാന കോൺഗ്രസ് നേതാക്കൾ എതിർത്തതിനെ തുടർന്ന് ഇന്നലെ വൈകിട്ട് നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നിർത്തിവച്ചിരുന്നു. പദവി നേടിയെടുക്കാൻ റെഡ്ഡി കോടികൾ നൽകിയെന്നാണ് നേതാക്കളുടെ പ്രധാന ആരോപണം.

Eng­lish sum­ma­ry: Revanth Red­dy will become the Chief Min­is­ter in Telengana

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.