14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026

രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യ നേതാക്കള്‍ പങ്കെടുക്കും

Janayugom Webdesk
ഹൈദരാബാദ്
December 7, 2023 8:12 am

തെലങ്കാന മുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ എ രേവന്ത് റെഡ്ഡി ഇന്നു ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് ഒരുമണിക്കാണ് റെഡ്ഡിയും മന്ത്രിമാരും അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളെ ക്ഷണിച്ചതായി നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ‌്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ എന്നിവരെ ക്ഷണിച്ചതായി അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മമതാ ബാനര്‍ജിക്ക് പകരം ഡെറിക് ഒബ്രിയാന്‍ എംപി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രളയം കാരണം സ്റ്റാലിന്‍ അസൗകര്യം അറിയിച്ചതായും രേവന്ത് റെഡ്ഡി പറഞ്ഞു.

Eng­lish Sum­ma­ry: Revanth Red­dy will take oath today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.