5 November 2024, Tuesday
KSFE Galaxy Chits Banner 2

കൈക്കൂലി വാങ്ങിയ 5000 രൂപ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍; വീഡിയോ

Janayugom Webdesk
കട്നി
July 25, 2023 3:12 pm

കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ കട്നി എന്ന സ്ഥലത്താണ് സംഭവം. ലോകായുക്തയുടെ സ്പെഷല്‍ പൊലീസ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി വാങ്ങിയ പണം ചവച്ചരച്ച് കഴിച്ചത്. ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനാണ് പിടിക്കപ്പെടും എന്ന് മനസിലായതോടെ നോട്ടുകള്‍ വിഴുങ്ങിയത്.

ഭൂമി സംബന്ധിയായ പ്രശ്നവുമായി എത്തിയ ചന്ദന്‍ സിങ് ലോധി എന്ന കര്‍ഷകനോട് അയ്യായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ ഇല്ലാതിരുന്ന കര്‍ഷകന്‍ ജബല്‍പൂരിലെ ലോകായുക്ത ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ലോകായുക്ത അംഗങ്ങള്‍ ബില്‍ഹരിയിലെ ഓഫീസിലെത്തി ഗജേന്ദ്ര സിംഗിനെ കയ്യോടെ പിടികൂടുകയായിരുന്നു. തന്‍റെ സ്വകാര്യ ഓഫീസില്‍ വച്ച് 4500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ലോകായുക്ത ഓഫീസര്‍മാരാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ പണം വായിലിട്ട് ചവച്ചു.

എന്നാല്‍ ഉദ്യോഗസ്ഥര്‍ ഗജേന്ദ്ര സിങിനെ ആശുപത്രിയിലെത്തിച്ച് പള്‍പ്പ് രൂപത്തില്‍ പണം പുറത്തെടുക്കുകയായിരുന്നു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുകയാണെന്നും തുടര്‍ നടപടികള്‍ ഉറപ്പാക്കുമെന്നും സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് എസ് പി സഞ്ജയ് സാഹു വിശദമാക്കി.

Eng­lish Sum­ma­ry: Rev­enue Offi­cial Swal­lows Rs 5,000 Bribe Mon­ey After Spot­ting Lokayuk­ta Cops In Katni
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.