
നിലവിൽ എച്ച് 1 ബി വിസയിലുള്ള 10,000 ഡോളര്‍ വര്‍ധനവില്‍ ഇന്ത്യക്കാർക്ക് നേരിയ ആശ്വാസം. ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്.നിലവിലുള്ള ഉടമകൾക്കോ പുതുക്കലുകൾക്കോ ബാധകമല്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾ അവരുടെ എച്ച്-1ബി, എച്ച്-4 വിസ ഉടമകളായ ജീവനക്കാരോട് കുറഞ്ഞത് 14 ദിവസത്തേക്ക് രാജ്യം വിടരുതെന്നും ഇതിനകം രാജ്യത്തിന് പുറത്തുള്ളവർ ഞായറാഴ്ചയ്ക്കകം തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നും വർഷം തോറും ഈടാക്കില്ലെന്നും അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ട്വിറ്റ് ചെയ്തു. അതോടൊപ്പം നിലവിലെ എച്ച്-1ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്നും വ്യക്തമാക്കിയ അവർ, നിലവിലെ വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കുന്നതിനും അമേരിക്കയിൽ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് കമ്പനികളെ നയം നിരുത്സാഹപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ട് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കും ഈ നീക്കത്തെ ന്യായീകരിച്ചു.യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ പ്രകാരം, അംഗീകൃത എച്ച് ‑1 ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.