കടയ്‌ക്കൽ ക്ഷേത്രത്തിലെ തിരുവാതിരയ്‌ക്ക് വിപ്ലവ ഗാനം പാടിയതിൽ വിമർശനം ഉന്നയിച്ചു ഹൈക്കോടതി. ക്ഷേത്രങ്ങൾ ഇതിനുള്ള സ്ഥലമല്ലെന്നും കോടതി ആവർത്തിച്ചു. ക്ഷേത്രങ്ങളിൽ ആളുകൾ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേൾക്കാനല്ലെന്നും കോടതി പറഞ്ഞു. ഇത് ഒരിക്കലും ലാഘവത്തോടെ കാണാൻ സാധിക്കില്ല. ഇത്തരമൊരു കാര്യം അമ്പലപ്പറമ്പിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് കേസെടുക്കേണ്ടതാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.
പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്ന് ക്ഷേത്രോപദേശക സമിതി പറയുന്നത്. കടയ്ക്കല്‍ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ സിപിഐ (എം) ന്റെ പ്രചരണ ഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതാണ് വിവാദമായത്. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ക്ഷേത്രഭരണ സമിതി പ്രസിഡന്റാകാൻ 19 കേസുള്ള ആൾ നൽകിയ അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചു? ഗാനമേളയ്‌ക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്ന് അറിയിക്കണമെന്നും നിർദേശിച്ചു.
ഗാനമേളയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ കോടതി വീണ്ടും പരിശോധിച്ചു. പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്. കടയ്‌ക്കൽ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ സിപിഎമ്മിന്റെ പ്രചാരണ ഗാനങ്ങളും വിപ്ലവ ഗാനങ്ങളും പാടിയതാണ് വിവാദമായത്. ഗസൽ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.