20 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
May 22, 2024
March 6, 2024
January 25, 2024
December 28, 2023
December 20, 2023
October 13, 2023
August 10, 2023
August 5, 2023
July 28, 2023

വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണം നാളെ

Janayugom Webdesk
തിരുവനന്തപുരം
March 28, 2023 10:14 am

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക്‌ വേനൽ അവധിക്കാലത്തേക്ക്‌ അഞ്ചുകിലോ അരി വീതം നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നാളെ നടക്കും. ഉച്ചക്കഴിഞ്ഞ് ബീമാപ്പള്ളി യുപി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം നിർവഹിക്കും. 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്കാണ്‌ അഞ്ച്‌ കിലോ അരി വീതം സംസ്ഥാന സർക്കാർ നൽകുന്നത്‌. വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്‌. അരി സ്കൂളുകളിൽ എത്തിക്കുന്നതിന്റെ ചെലവുകൾക്ക്‌ സർക്കാർ 71.86 ലക്ഷം അനുവദിച്ചു. ഇതിനകം സ്കൂളുകളില്‍ അരിവിതരണം ആരംഭിച്ചിട്ടുണ്ട്. 31നകം അരിവിതരണം പൂർത്തിയാക്കണം. 

Eng­lish Summary;Rice dis­tri­b­u­tion to stu­dents tomorrow
You may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.