
രാജ്യത്ത് അരിയുല്പാദനം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. 2023–24 ഖാരിഫ് വിളവെടുപ്പ് അടിസ്ഥാനമാക്കി കേന്ദ്ര കൃഷി വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വറുതിയുടെ ഭീഷണി സൂചിപ്പിക്കുന്നത്. മഴലഭ്യതയില്‍ ഉണ്ടായ അസ്ഥിരതയാണ് ഉല്പാദനം കുറയാന്‍ പ്രധാന കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ഉല്പാദനത്തിന്റെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ഗ്രാഫ് കുത്തനെ താഴേക്ക് പോകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2023–24 വര്‍ഷം രാജ്യത്തെ അരിയുല്പാദനം 1,063 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) മാത്രമാണ്. 2022–23 വര്‍ഷം ഇത് 1,105 എല്‍എംടി ആയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.7 ശതമാനം ഇടിവാണ് ഉല്പാദന മേഖലയില്‍ സംഭവിച്ചിരിക്കുന്നത്. 2021–22 ല്‍ 1,110.01 എംഎല്‍ടി ഉല്പാദനം രേഖപ്പെടുത്തിയ സ്ഥാനത്ത് നിന്നാണ് ഇത്രയ്ക്ക് കുറവുണ്ടായത്. രാജ്യത്ത് 411 ലക്ഷം ഹെക്ടറില്‍ കൃഷി ചെയ്തിട്ടും ഉല്പാദാനം ഉയരുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. മണ്‍സൂണ്‍ മഴയിലുണ്ടായ ഏറ്റക്കുറച്ചിലാണ് അരിയുല്പാദനത്തില്‍ പലയിടത്തും വില്ലനായി മാറിയത്. കൃത്യസമയത്ത് മഴ ലഭിക്കാത്തതും, അതിവര്‍ഷവും ദോഷകരമായി. കാലംതെറ്റി പെയ്ത മഴയുടെ ഫലമായി പലയിടത്തും വ്യാപകമായി കൃഷിനാശം സംഭവിച്ചു.
കോര്‍പ്സ് വെതര്‍ വാച്ച് ഗ്രൂപ്പ് (സിഡബ്ല്യുഡബ്ല്യുജി) ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം അരിയുല്പാദനം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2023–24 ഖാരിഫ് അനുബന്ധ വിളകളുടെ ഉല്പാദനം 351.37 എല്‍എംടി ആയിരിക്കുമെന്നും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചെറിയ വളര്‍ച്ച (350.91) രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിപ്പ്, ഉഴുന്ന്, കടുക് എന്നിവയുടെ ഉല്പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുമെങ്കിലും ആകെ ഉല്പാദനത്തില്‍ കുറവുണ്ടാകും. അരിയുടെയും ഗോതമ്പിന്റെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബസ്‌മതി ഇതര അരിയുടെയും ഗോതമ്പിന്റെയും കയറ്റുമതി നിരോധിച്ച മോഡി സര്‍ക്കാര്‍ അരിയടക്കമുള്ള ഉല്പന്നങ്ങളുടെ വളര്‍ച്ചാ നിരക്ക് കുറയുന്നത് പരിഗണിക്കാത്തത് വരും നാളുകളില്‍ ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന് കാര്‍ഷിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
English Summary: Rice Production to See Decline of 3.7% in Kharif Season Due to Uneven Monsoon Distribution
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.