4 March 2026, Wednesday

Related news

March 4, 2026
March 1, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 24, 2026
February 22, 2026

അരിമോഷണം: ബിജെപി നേതാവ് അറസ്റ്റില്‍

Janayugom Webdesk
ബംഗളൂരു
July 17, 2024 9:01 pm

അന്നഭാഗ്യ പദ്ധതിയില്‍ നിന്നും അരി മോഷ്ടിച്ച സംഭവത്തില്‍ ബിജെപി നേതാവ് മാണികാന്ത് റാത്തോഡിനെ ഷഹാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കലബുര്‍ഗിയിലെ വസതിയില്‍ നിന്നാണ് റാത്തോഡിനെ പിടികൂടിയത്. ഷഹാപൂരിലെ സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 6,077 ക്വിന്റല്‍ അരിയാണ് മണികാന്ത് റാത്തോഡ് കടത്തിയത്. 

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും റാത്തോഡ് ഹാജരായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. ബിപിഎല്‍, അന്ത്യോദയ കുടുംബത്തിലെ എല്ലാവര്‍ക്കും മാസം 10 കിലോ അരി വീതം സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് അന്നഭാഗ്യ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച റാത്തോഡ് കോണ്‍ഗ്രസിന്റെ പ്രിയങ്ക് ഖാര്‍ഗെയോട് പരാജയപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Rice theft: BJP leader arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.