വ്ലോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാകും. രാവിലെ 10 മണിയോടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ തുടങ്ങി. അന്വേഷണ സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളജ് മോർച്ചറിയിൽ എത്തിച്ചു. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കാനാണ് നടപടി. കോഴിക്കോട് സബ് കളക്ടർ ചെൽസ സിനിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കാക്കൂർ പവണ്ടൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ പോസ്റ്റ്മോർട്ടത്തിനായി പ്രത്യേകം സൗകര്യം ഒരുക്കി നല്‍കിയിരുന്നു.
എന്നാൽ മൃതദേഹം പരിശോധിച്ച ഫോറൻസിക് സംഘം പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ താമരശ്ശേരി ഡി വൈ എസ് പി, കെ പി അഷ്റഫ്, തഹസിൽദാർ എ എം പ്രേംലാലിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. റിഫയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹ്ത്യാ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസെടുത്തു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.
English Summary:Rifa Mehnu’s body exhumed; The postmortem will be completed today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.